

ദോഹ: കേരള മനസ്സാക്ഷിയെ ഞെട്ടിച്ചു സമൂഹത്തില്‍ വ്യാപിച്ചുവരുന്ന ലഹരിയുടെ അതിപ്രസരത്തിനെതിരെ കൂട്ടായ പ്രതിരോധം തീര്‍ക്കാന്‍ പ്രവാസി സമൂഹം ഒരുമിച്ചു പോരാടേണ്ടതുണ്ടെന്നു കെ എം സി സി അധ്യക്ഷന്‍ ഡോ. അബ്ദുസ്സമദ് അഭിപ്രായപ്പെട്ടു. ഐ സി എഫ് ഖത്തര്‍ അബുഹമൂര്‍ ഐ സി സി ഹാളില്‍ ഈദ് ദിനത്തില്‍ സംഘടിപ്പിച്ച ഈദ് മീറ്റ് 2025 ഉദ്്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിച്ചു താമസിക്കുന്ന പ്രവാസികളുടെ കുടുംബം ഇതില്‍ അകപ്പെടുന്നത് അവരുടെ ജോലിയെയും മനസ്സമാധാനത്തെയും ബാധിക്കുന്നു. എല്ലായിടങ്ങളിലും ലഹരി ലഭ്യമാവുന്ന കേരളീയ സാഹചര്യം അത്യധികം പ്രതിഷേധാര്‍ഹമാണ്.


ഐ സി എഫ് ഖത്തര്‍ നാഷണല്‍ പ്രസിഡന്റ് പറവണ്ണ അബ്ദുറസാഖ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ഐ സി ബി എഫ് സെക്രട്ടറി ദീപക് ഷെട്ടി, എം പി ഷാഫി ഹാജി, ലോക കേരള സഭാ അംഗം അബ്ദുറൗഫ് കൊണ്ടോട്ടി, ഐ സി എഫ് ഗ്ലോബല്‍ ക്യാബിനറ്റ് അംഗം അബ്ദുല്‍ കരീം ഹാജി മേമുണ്ട, മെഡ്ഫെര്‍ട്ട് ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ സത്യാ, ആര്‍ എസ് സി നാഷണല്‍ ചെയര്‍മാന്‍ ഉനൈസ് അമാനി, അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി എന്നിവര്‍ വിവിധ സെഷനുകളില്‍ സംബന്ധിച്ചു.
പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ ഷാഫി സഖാഫി മുണ്ടപ്ര മുഖ്യപ്രഭാഷണം നടത്തി. പ്രസിദ്ധ മാപ്പിളപ്പാട്ടു കലാകാരന്‍ അഷ്‌കര്‍ തെക്കെകാടും ആര്‍ എസ് സി സാഹിത്യോത്സവ് പ്രതിഭകളും അവതരിപ്പിച്ച ഇശല്‍ സന്ധ്യ ശ്രദ്ധേയമായി.
ഐ സി എഫ് ഉപാധ്യക്ഷന്‍ അഹമ്മദ് സഖാഫി പേരാമ്പ്ര പ്രാര്‍ഥന നേതൃത്വവും ഐ സി എഫ് സെക്രട്ടറി ഉമര്‍ കുണ്ടുതോട് സ്വാഗതവും നൗഷാദ് അതിരുമട നന്ദിയും രേഖപ്പെടുത്തി.

