ജി-റിംഗ് റോഡ് താത്ക്കാലികമായി അടച്ചിടും

Web Desk
0 Min Read

ദോഹ: ജി റിംഗ് റോഡില്‍ ദോഹ ദിശയിലേക്കുള്ള ഗതാഗതം താത്ക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി അഷ്ഗാല്‍ അറിയിച്ചു.

city exchange

റാസ് ബു ഫണ്ടാസ് ഇന്റര്‍ചേഞ്ചിനും ഹമദ് അ്താരാഷ്ട്ര വിമാനത്താവളം ഇന്റര്‍ചേഞ്ചിനും ഇടയില്‍ തുടര്‍ച്ചയായി മൂന്ന് രാത്രികളിലാണ് റോഡ് അടച്ചിടുക. എന്നാല്‍ സര്‍വീസ് റോഡിലൂടെ ഗതാഗതം സാധ്യമാകും.

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ച് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായാണ് റോഡ് അടച്ചിടല്‍.

ദോഹയിലേക്ക് പോകുന്നവര്‍ അവരുടെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്താന്‍ മാപ്പില്‍ കാണിച്ചിരിക്കുന്നതുപോലെ സമാന്തര സര്‍വീസ് റോഡ് ഉപയോഗിക്കണം.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!