
ദോഹ: അക്ബര്‍ ഗ്രൂപ്പ് ഖത്തറിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ധ്വനി മ്യൂസിക്കല്‍ നൈറ്റ് 2026’ സംഗീതനിശ ശ്രദ്ധേയമായി. ദോഹയില്‍ നടന്ന പരിപാടിയില്‍ ഗ്രൂപ്പിന്റെ പ്രമുഖ ഉപഭോക്താക്കള്‍, ബിസിനസ് പങ്കാളികള്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍, ജീവനക്കാര്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

അക്ബര്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. കെ വി അബ്ദുല്‍ നാസര്‍, അക്ബര്‍ ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഡിവിഷന്‍ സി ഇ ഒ ആഷിയ നാസര്‍, ഖത്തര്‍ ജനറല്‍ മാനേജര്‍ അന്‍ഷാദ് ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

വൈവിധ്യമാര്‍ന്ന സംഗീതാവതരണങ്ങളും ആവേശകരമായ ജനപങ്കാളിത്തവും പരിപാടിയെ അവിസ്മരണീയമാക്കി.
