

ദോഹ: മൂന്ന് വര്‍ഷമായി നാട്ടില്‍ പോകാനാവാതെയും ഒന്‍പത് മാസത്തോളമായി ശമ്പളം ലഭിക്കാതെയും ദുബൈയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പില്‍ ചെയ്തിരുന്ന മലയാളി യുവാവിന് തുണയായി പ്രവാസി മലയാളി ഫെഡറേഷന്റെ (പി എം എഫ്) ഇടപെടല്‍. തിരുവനന്തപുരം സ്വദേശി 24കാനായ നാസിഫിനാണ് പ്രവാസി മലയാളി ഫെഡറേഷന്റെ ഇടപെടല്‍ തുണയായത്.

പ്രവാസി മലയാളി ഫെഡറേഷന്‍ കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി ജേഷിന്‍ പാലത്തിങ്കലിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് യുവാവിന്റെ മാതാവ് ഖത്തറിലുള്ള പി എം എഫ് ഗ്ലോബല്‍ പ്രസിഡണ്ട് എം പി സലീമിനെ ഫോണില്‍ വിളിച്ചു പരാതി അറിയിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടികളുണ്ടായത്. എം പി സലീം ദുബായിലെ കമ്പനി ഡയറക്ടറുമായി ബന്ധപ്പെട്ടതിന് പിന്നാലെ തുടര്‍ നടപടിക്കായി പി എം എഫ് ദുബായ് കോഓര്‍ഡിനേറ്റര്‍ ബിബി ജോണിനെ ചുമതലപ്പെടുത്തുകയുമായിരുന്നു. അദ്ദേഹം കമ്പനിയുമായി വീണ്ടും ബന്ധപ്പെടുകയും രണ്ടു ദിവസത്തിനകം യുവാവിന്റെ കിട്ടാനുള്ള ശമ്പളവും ടിക്കറ്റും പാസ്പോര്‍ട്ടും നല്‍കി നാട്ടിലേക്ക് അയക്കുകയും ചെയ്തു. യുവാവിന്റെ മാതാവ് ഗ്ലോബല്‍ പ്രസിഡന്റിനെ വിളിച്ചു മകന്‍ വീട്ടിലെത്തിയ കാര്യം വളരെ സന്തോഷത്തോടെ അറിയിക്കുകയായിരുന്നു.

പി എം എഫ് എന്ന ആഗോള സംഘടനയുടെ എല്ലാ സഹായവും ലോകത്തിലെ ഏതൊരു മലയാളി പ്രവാസിക്കും എന്നും ലഭിക്കുമെന്നു ഗ്ലോബല്‍ പ്രസിഡണ്ട് എം പി സലിം, ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോണ്‍, ഗ്ലോബല്‍ ട്രഷറര്‍ സ്റ്റീഫന്‍ കോട്ടയം എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

