ഇസ്ലാമിക് സ്റ്റഡി സെന്റര്‍ വക്‌റ ബ്രാഞ്ച് ആരംഭിച്ചു

Web Desk
1 Min Read

ദോഹ: ഇസ്ലാമിക് സ്റ്റഡി സെന്ററിന് കീഴിലുള്ള മദ്രസയുടെ ആറാമത്തെ ബ്രാഞ്ച് വക്‌റയിലെ ഗ്ലോബല്‍ എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിച്ചു. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ മശ്ഹൂദ് തിരുത്തിയാട് മദ്രസ ഉദ്ഘാടനം ചെയ്തു.

city exchange

വളര്‍ന്നു വരുന്ന പ്രവാസി വിദ്യാര്‍ഥികള്‍ക്കിടയില്‍ ധാര്‍മികവും സാമൂഹികവുമായ ദിശാബോധം വളര്‍ത്തിയെടുക്കുന്നതില്‍ ഇസ്ലാമിക് സ്റ്റഡി സെന്റര്‍ വഹിക്കുന്ന പങ്ക് ഏറെ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. പുതുതലമുറയില്‍ കുരുന്നുകള്‍ക്ക് കൃത്യമായ ധാര്‍മിക അവബോധം വളര്‍ത്തിയെടുക്കാന്‍ രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ഇസ്ലാമിക് സ്റ്റഡി സെന്റര്‍ തുമാമ പ്രിന്‍സിപ്പാള്‍ സിറാജ് ഇരിട്ടി, ഗ്ലോബല്‍ എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സെന്‍ട്രല്‍ കോര്‍ഡിനേറ്റര്‍ സംജാദ്, മദ്രസ്സ ചെയര്‍മാന്‍ മുനീര്‍ അഹ്മദ്, കണ്‍വീനര്‍ ഹമീദ് കല്ലിക്കണ്ടി, വൈസ് ചെയര്‍മാന്‍ മുബഷിര്‍, പ്രിന്‍സിപ്പാള്‍ നജ്‌ല ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

ഉദ്ഘാടന സെഷന് ശേഷം കുട്ടികളുടെ പ്രത്യേക കലാപരിപാടികള്‍ അരങ്ങേറി.

- Advertisement -
Ad image

മദീന ഖലീഫയിലെ ഇംഗ്ലീഷ് മദ്രസക്ക് ശേഷം സെന്ററിന് കീഴിലെ രണ്ടാമത്തെ ഇംഗ്ലീഷ് മദ്രസയാണ് വക്‌റയില്‍ തുടക്കം കുറിച്ചിരിക്കുന്നത്. കെ ജി മുതല്‍ മൂന്നാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായാണ് ഇപ്പോള്‍ അഡ്മിഷന്‍ തുടങ്ങിയിരിക്കുന്നത്. ശനിയാഴ്ച രണ്ട് മണി മുതല്‍ ആറ് മണി വരെ ഓഫ്ലൈന്‍ ആയും ചൊവ്വാഴ്ച വൈകിട്ട് ഓണ്‍ലൈനുമായാണ് ക്ലാസുകള്‍ നടക്കുക. പുതിയ അഡ്മിഷനുകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനുമായി 66033065 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!