കെയര്‍ ആന്‍ഡ് ക്യൂര്‍ ഖത്തറിലെ ആദ്യ കോണ്‍സെപ്റ്റ് സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

ദോഹ: ജി സി സി, ഇന്ത്യ എന്നിവിടങ്ങളില്‍ ഫാര്‍മസികള്‍, മെഡിക്കല്‍, എഫ് എം സി ജി ഡിസ്ട്രിബ്യൂഷന്‍, ഹൈഡ്രോളിക്, ന്യൂമാറ്റിക്, ന്യുമാറ്റിക് വിതരണ ശൃംഖലകളുമായി ശക്തമായ സാന്നിധ്യം തുടരുന്ന കെയര്‍ ആന്‍ഡ് ക്യൂര്‍ ഗ്രൂപ്പ് 25-ാം വാര്‍ഷികം ആഘോഷിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ ആദ്യ കോണ്‍സെപ്റ്റ് സ്റ്റോര്‍ ആരംഭിച്ചു.

city exchange

ആരോഗ്യം, വെല്‍നസ്, ലൈഫ്സ്‌റ്റൈല്‍ പരിഹാരങ്ങള്‍ എന്നിവ ഒരു കുടക്കീഴില്‍ ഉള്‍ക്കൊള്ളുന്ന പുതിയ റീട്ടയില്‍ അനുഭവം ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. വിപുല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

കെയര്‍ ആന്‍ഡ് ക്യൂര്‍ ഗ്രൂപ്പിന്റെ 93-ാമത്തെ റീട്ടയില്‍ ഔട്ട്ലെറ്റ് ആണ് പുതിയ കോണ്‍സെപ്റ്റ് സ്റ്റോര്‍. രോഗ്യപരിപാലന മേഖലയിലെ ഏറ്റവും പുതിയ ഉത്പന്നങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.

’25 വര്‍ഷത്തെ യാത്ര പിറകോട്ട് നോക്കുന്നതിലല്ല ഭാവിയെ ലക്ഷ്യമിട്ടുള്ള നൂതനപ്രവര്‍ത്തനങ്ങളില്‍ തന്നെയാണ് നാം മുന്നേറുന്നത്’ എന്ന് കെയര്‍ ആന്‍ഡ് ക്യൂര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഇ പി അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു.

- Advertisement -
Ad image

വര്‍ഷാവസാനത്തോടെ 100 റീട്ടയില്‍ ഔട്ട്ലെറ്റുകള്‍ പൂര്‍ത്തിയാക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് ഗ്രൂപ്പ് ആഘോഷത്തിന് തുടക്കമിട്ടത്.

Share This Article
Leave a Comment
error: Content is protected !!