അന്താരാഷ്ട്ര വാണിജ്യ വിമാന സര്‍വീസ് നിയന്ത്രണം ഒക്ടോബര്‍ 31 വരെ നീട്ടി

Web Desk
0 Min Read

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വാണിജ്യ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒക്ടോബര്‍ 31 വരെ തുടരുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സെന്ററല്‍ ഏവിയേഷന്‍ (ഡി ജി സി എ) അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിലാണ് നിനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

city exchange

യാത്രാ വിമാനങ്ങളുടെ നിയന്ത്രണങ്ങളാണ് ദീര്‍ഘിപ്പിച്ചത്. എന്നാല്‍ കാര്‍ഗോ കൈമാറ്റവും പ്രത്യേക അനുമതി ലഭിച്ച വിമാനങ്ങളുടെ സേവനത്തിനും നിയന്ത്രണം ബാധകമാകില്ല. അതോടൊപ്പം തെരഞ്ഞെടുത്ത ചില റൂട്ടുകളില്‍ നേരത്തെ നിശ്ചയിച്ച യാത്രകള്‍ക്കും നിയന്ത്രണമുണ്ടാവില്ലന്ന കാര്യവും റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 മാര്‍ച്ച് 23നാണ് കോവിഡിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Share This Article
Leave a Comment
error: Content is protected !!