കെ എ ടി എഫ് എറണാകുളം ജില്ലാ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

കൊച്ചി: കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംഘടിപ്പിച്ച ജില്ലാതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ‘ഒരുമിക്കാം കരുത്താകാം’ എന്ന പ്രമേയത്തില്‍ രാജ്യസഭാ എം പി അഡ്വ. ഹാരിസ് ബീരാന്‍ ഉദ്ഘാടനം ചെയ്തു.

city exchange

അറബിക് അധ്യാപകരുടെ അവകാശ സംരക്ഷണത്തിനും വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ക്കുമുള്ള അവരുടേതായ നിലപാടുകള്‍ മുന്നോട്ട് വയ്ക്കുന്നതിനും കെ എ ടി എഫ് പോലുള്ള സജീവ സംഘടനകള്‍ അനിവാര്യമാണ്.
അധ്യാപകര്‍ക്കിടയില്‍ ഐക്യവും ധാര്‍മ്മിക നിലപാടും ഉറപ്പുവരുത്തി വിദ്യാഭ്യാസ മേഖലയിലും സമൂഹത്തിലും അവരുടെ ശബ്ദം ശക്തമായി ഉയര്‍ത്താന്‍ കെ എ ടി എഫിന് ഇതിനകം സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ എ ടി എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് മാഹിന്‍ ബാഖവി അധ്യക്ഷത വഹിച്ചു. ഹാരിസ് ബീരാന്‍ എം പിയില്‍ നിന്നും ജില്ലാ പ്രസിഡന്റ് എം എം നാസര്‍ മെമ്പര്‍ഷിപ്പ് സ്വീകരിച്ചു. സംസ്ഥാന കൗണ്‍സിലര്‍ സി എസ് സിദ്ദീഖ്, നൗഷാദ് കെ എ, മുജീബ് കാഞ്ഞിരമറ്റം, അബ്ദുല്‍ ജബ്ബാര്‍ വൈപ്പിന്‍ എന്നിവര്‍ സംസാരിച്ചു.

മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ഗൃഹ സന്ദര്‍ശനം, വിദ്യാലയ സന്ദര്‍ശനം എന്നിവ നടത്തുമെന്നും മുഴുവന്‍ സബ്ജില്ലകളിലും മെയ് 20നകം ക്യാമ്പയിന്‍ ഉദ്ഘാടനവും നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ ക്യാമ്പയിന്റെ ഭാഗമായുള്ള സെമിനാറുകളും മറ്റും തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ നടക്കും.

- Advertisement -
Ad image

ജില്ലാ ജനറല്‍ സെക്രട്ടറി മുര്‍ഷിദ് എളയൂര്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ ത്വാഹ എ എം നന്ദിയും പറഞ്ഞു.

TAGGED:
Share This Article
Leave a Comment
error: Content is protected !!