സൈനുല്‍ ആബിദീന് വടകര കെ എം സി സിയുടെ സ്‌നേഹാദരവ്

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സഫാരി സൈനുല്‍ ആബിദിന് വടകര മുനിസിപ്പല്‍ കമ്മിറ്റി സ്നേഹാദരവ് നല്‍കി.

city exchange

ഐന്‍ ഖാലിദില്‍ നടന്ന ചടങ്ങില്‍ കെ എം സി സി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അന്‍വര്‍ ബാബു, ഐ സി സി സെക്രട്ടറി അഫ്‌സല്‍ അബ്ദുല്‍ മജീദ്, വടകര മണ്ഡലം പ്രസിഡന്റ് മുഹമ്മദ് യാസീന്‍, സീനിയര്‍ നേതാക്കളായ എം സി അസീസ്, ഹൈദര്‍ എം എന്നിവരുടെ സാന്നിധ്യത്തില്‍ ട്രഷറര്‍ റഫീഖ് വാഴയില്‍ ഷാള്‍ അണിയിക്കുകയും ജനറല്‍ സെക്രട്ടറി നബീല്‍ എം പി മൊമെന്റോ സമര്‍പ്പിക്കുകയും ചെയ്തു.

റിയാസ് കെ, മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ എ കെ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Share This Article
Leave a Comment
error: Content is protected !!