രിസാല സ്റ്റഡി സര്‍ക്കിള്‍ ‘മാനസിക സമ്പത്ത്’ പ്രമേയത്തില്‍ ചര്‍ച്ച സംഗമങ്ങള്‍ സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ആധുനിക ലോകത്ത് ശാരീരിക ആരോഗ്യം പോലെ തന്നെ അതിപ്രധാനമാണ് മാനസിക ആരോഗ്യം. ജോലി, കുടുംബം, മക്കള്‍ എന്നിങ്ങനെ വ്യത്യസ്ത ചുറ്റുപാടുകളില്‍ നിരന്തരം ഇടപെടുന്ന പ്രവാസികള്‍ക്കിടയില്‍ സമൃദ്ധമായ മനസ്സ്, മാനസിക സമ്പത്ത്, എന്ന പ്രമേയത്തില്‍ വ്യത്യസ്ത ചര്‍ച്ച സംഗമങ്ങള്‍ രിസാല സ്റ്റഡി സര്‍ക്കിളിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. പ്രവാസികളിലെ മനസിക സംഘര്‍ഷങ്ങള്‍, ജോലിയിലെ പിരിമുറുക്കങ്ങള്‍ തുടങ്ങിയവ മനസ്സിനെ നിയന്ത്രിക്കാന്‍ പഠിക്കുന്നതിലൂടെ പരിഹരിക്കാന്‍ കഴിയുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.

city exchange

ഡോക്ടര്‍ ടോക്ക്, സ്റ്റുഡന്റസ് ടോക്ക്, സോഷ്യല്‍ ടോക്ക് എന്നിങ്ങനെയായി വിവിധ സെഷനുകള്‍ക്ക് പ്രമുഖ ഡോക്ടര്‍മാര്‍, അധ്യാപകര്‍, സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

രിസാല സ്റ്റഡി സര്‍ക്കിള്‍ 22 രാജ്യങ്ങളില്‍ ഒരു മാസക്കാലമായി നടന്നുവരുന്ന ‘മൈന്‍ഡ് യുവര്‍ മൈന്‍ഡ്’ കാമ്പയിനോട് അനുബന്ധമായി ഖത്തറില്‍ പ്രൊഫഷണല്‍ മീറ്റ്, ലേബര്‍ ക്യാമ്പ് വിസിറ്റ്, സ്റ്റുഡന്റസ് മീറ്റ്, ഫാമിലി ഹാര്‍മണി മീറ്റ്, മോറാലിസ് മീറ്റ്, പേരന്റ്‌സ് മീറ്റ്, വാക്കത്തോണ്‍ എന്നീ പരിപാടികള്‍ സംഘടിപ്പിച്ചു. കാമ്പയിന്‍ സമാപന സംഗമം ‘മൈന്‍ഡ് വെല്‍ മീറ്റ്’ ഖത്തറിലെ 14 കേന്ദ്രങ്ങളില്‍ നടന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!