അമരീന്ദര്‍ വീണ്ടും വ്യത്യസ്ത നീക്കത്തിന്; കോണ്‍ഗ്രസിന് തലവേദന കൂടുന്നു

Web Desk
1 Min Read

ന്യൂഡല്‍ഹി: പുകയുന്ന പഞ്ചാബ് രാഷ്ട്രീയം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ എവിടേക്കെത്തിക്കുമെന്ന് കണ്ടറിയണം. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും രാജിവെച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തിയ അമരീന്ദര്‍ സിംഗ് ഓരോ ദിവസവും പുതിയ നീക്കങ്ങളാണ് നടത്തുന്നത്.

city exchange

ഇന്നലെ വൈകിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും ബി ജെ പി ദേശീയ പ്രസിഡന്റ് നഡ്ഡയേയും കണ്ട അമരീന്ദര്‍ സിംഗ് ഇന്ന് കോണ്‍ഗ്രസിലെ വിമത നേതാക്കളെ കാണാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ജി-23 എന്നറിയപ്പെടുന്ന വിമത സംഘത്തെ കാണാനും ചര്‍ച്ച ചെയ്യാനുമുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവമാണ്. കപില്‍ സിബല്‍, ഗുലാം നബി ആസാദ് തുടങ്ങി കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ശക്തമായി രംഗത്തുള്ളവരാണ് ജി-23 സംഘം. കഴിഞ്ഞ ദിവസം കപില്‍ സിബലും ഗുലാം നബി ആസാദും പഞ്ചാബ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. അതുകൊണ്ടുതന്നെ അമരീന്ദര്‍ സിംഗ് ഇവരെയെല്ലാം കാണുന്നതിലൂടെ കോണ്‍ഗ്രസില്‍ എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.

- Advertisement -
Ad image

അമരീന്ദര്‍ സിംഗ്, നവജ്യോത് സിംഗ് സിദ്ദു തുടങ്ങിയവരുടെ രാജി, വി എം സുധീരന്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങളും മുന്‍നിര്‍ത്തിയാണ് കപില്‍ സിബല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലവിലുള്ള അവസ്ഥയില്‍ കടുത്ത ദുഃഖം രേഖപ്പെടുത്തിയ കപില്‍ സിബല്‍ രാജ്യം കടുത്ത വെല്ലുവിളികള്‍ നേരിടുമ്പോള്‍ ഓരോരുത്തര്‍ കോണ്‍ഗ്രസ് വിട്ടുപോകുന്നത് അത്യന്തം വേദനാജനകമാണെന്നും വിശദീകരിച്ചു. പ്രവര്‍ത്തക സമിതി ഉടന്‍ ചേരണമെന്നും കോണ്‍ഗ്രസിന് കുറേ നാളുകളായി അധ്യക്ഷനില്ലെന്നും ചൂണ്ടിക്കാട്ടിയ കപില്‍ സിബല്‍ പാര്‍ട്ടി വിട്ടുപോയവരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

കോണ്‍ഗ്രസിന് പുതിയ നേതൃത്വം വരണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷമാണ് കപില്‍ സിബല്‍ ഉള്‍പ്പെടെയുള്ളവര്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചത്. തങ്ങളെ പോലുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ അവഗണിച്ച് തള്ളാതെ കേള്‍ക്കാനുള്ള സന്‍മനസ്സ് നേതൃത്വം കാണിക്കണമെന്നും തുറന്ന സംവാദങ്ങള്‍ക്ക് കോണ്‍ഗ്രസ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!