കെ പി സി സി ജയ്ഹിന്ദ് സഭ 26ന്

Web Desk
1 Min Read

ആലുവ: എ ഐ സി സി ആഹ്വാനം ചെയ്ത രാജ്യത്തിന്റെ അതിര്‍ത്തികള്‍ കാത്തു സംരക്ഷിക്കുകയും ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ സൈനികരെ ആദരിക്കുന്ന ചടങ്ങ് ജയ്ഹിന്ദ് സഭ മെയ് 26ന് വൈകിട്ട് മൂന്ന് മണിക്ക് എറണാകുളം ടൗണ്‍ഹാളില്‍ നടക്കും. തീവ്രവാദം ഉന്മൂലനം ചെയ്യുന്നതിനും ശത്രു സൈന്യത്തെ നേരിടുന്നതിനും നമ്മുടെ സൈനികര്‍ പ്രദര്‍ശിപ്പിക്കുന്ന ശൗര്യം, ത്യാഗം, ദേശസ്‌നേഹം എന്നിവയോടുള്ള ആദരവാണ് ജയ്ഹിന്ദ് സഭ.

city exchange

കെ പി സി സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജയ്ഹിന്ദ് സഭയില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറിമാര്‍, വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍, കെ പി സി സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, യു ഡി എഫ് കണ്‍വീനര്‍, മുതിര്‍ന്ന നേതാക്കള്‍, എം പി- എം എല്‍ എമാര്‍, കെ പി സി സി ഭാരവാഹികള്‍, ഡി സി സി പ്രസിഡന്റ്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എക്‌സ് സര്‍വീസ്‌മെന്‍ കോണ്‍ഗ്രസ് ഭാരവാഹികള്‍, പൗര സംഘടനകള്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ സായുധസേനയോടുള്ള ആദരവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കും.

Share This Article
Leave a Comment
error: Content is protected !!