ഗ്രാന്‍ഡ് മാളിന്റെ ബൈ ആന്റ് ഗെറ്റ് മെഗാ പ്രൊമോഷന്‍ രണ്ടാംഘട്ട ഭാഗ്യവിജയികളെ തെരഞ്ഞെടുത്തു

Web Desk
1 Min Read

ദോഹ: രാജ്യത്തെ മുന്‍നിര ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ബൈ ആന്റ് ഗെറ്റ് കാഷ് ആന്റ് കാര്‍ മെഗാ പ്രൊമോഷന്‍ രണ്ടാംഘട്ട വിജയികളെ തെരഞ്ഞെടുത്തു. ഏഷ്യന്‍ ടൗണ്‍ പരിസരത്തു നടന്ന ചടങ്ങില്‍ ഖത്തര്‍ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥന്‍ 15 വിജയികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.

city exchange

15 ഭാഗ്യശാലികള്‍ക്ക് 5000 ഖത്തര്‍ റിയാലാണ് സമ്മാനമായി ലഭിക്കുന്നത്. 2025 ഏപ്രില്‍ ഒന്നിന് തുടങ്ങി ജൂണ്‍ 21 വരെ നീളുന്ന റാഫിള്‍ പ്രൊമോഷനിലൂടെ ഉപഭോക്താക്കള്‍ക്ക് പുതിയ മോഡല്‍ ജെറ്റൂര്‍ ടി2 കാറും 200,000 റിയാലിന്റെ ക്യാഷ് സമ്മാനവും നേടാനുള്ള അവസരം ഒരുക്കിയിരുന്നു.

തുടരുന്ന മെഗാ പ്രൊമോഷന്റെ അവസാന ഘട്ട നറുക്കെടുപ്പ് ജൂണ്‍ 21ന് നടക്കും. അന്നേ ദിവസം 10 ഭാഗ്യശാലികള്‍ക്കായി 5000 ഖത്തര്‍ റിയാല്‍ ക്യാഷ് പ്രൈസും ബമ്പര്‍ സമ്മാനമായി പുത്തന്‍ ജെടൂര്‍ ടി2 കാറും ആണ് ഭാഗ്യ വിജയികളെ കാത്തിരിക്കുന്നത്.

ഖത്തറിലെ ഏത് ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റ്, ഗ്രാന്‍ഡ് എക്‌സ്പ്രസ് ഔട്ട്‌ലറ്റുകളില്‍ നിന്നും 50 റിയലിനോ അതിനു മുകളിലോ പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി എല്ലാ ഉപഭോക്താക്കള്‍ക്കും സമ്മാന പദ്ധതിയില്‍ പങ്കെടുക്കാവുന്നതാണ്.

- Advertisement -
Ad image

ലക്കി ഡ്രോ വേളയില്‍ ഗ്രാന്‍ഡ് മാള്‍ സി ഇ ഒ ശരീഫ് ബി സി, അഡ്മിന്‍ മാനേജര്‍ നിതില്‍, ഏരിയ മാനേജര്‍ ബഷീര്‍ പരപ്പില്‍, പി ആര്‍ മാനേജര്‍ സിദ്ധിഖ്, മാര്‍ക്കറ്റിംഗ് മാനേജര്‍ ഷംസീര്‍, എ എം എം പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.

ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുകയും ഗുണനിലവാരവും വിശ്വാസ്യതയും ഉറപ്പ് വരുത്തുകയും ചെയ്യുക എന്നതാണ് ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ലക്ഷ്യമെന്ന് റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ പറഞ്ഞു. ഈ അവസരം എല്ലാ ഉപയോക്താക്കളും പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!