സാമൂഹിക-സാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കാന്‍ വിദ്യാഭ്യാസം മാത്രമേ സഹായിക്കൂ: അസി. കളക്ടര്‍ പാര്‍വതി ഗോപകുമാര്‍

Web Desk
1 Min Read

കൊച്ചി: ‘നമ്മള്‍ അനുഭവിക്കുന്ന സാമൂഹിക- ാമ്പത്തിക പ്രതിസന്ധികള്‍ മറികടന്ന് സമൂഹത്തില്‍ മുന്നേറാന്‍ സഹായിക്കുന്നത് വിദ്യാഭ്യാസം മാത്രമാണ്”, എറണാകുളം അസിസ്റ്റന്റ് കളക്ടര്‍ പാര്‍വതി ഗോപകുമാര്‍ ഐഎഎസ് പറഞ്ഞു.

city exchange

എസ്എസ്എല്‍സി, പ്ലസ് ടു ബോര്‍ഡ് പരീക്ഷകളില്‍ മികച്ച വിജയം നേടിയ സ്റ്റാഫ് അംഗങ്ങളുടെ കുട്ടികളെ അനുമോദിക്കാന്‍ വിപിഎസ് ലേക്ഷോര്‍ ആശുപത്രി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പാര്‍വതി ഗോപകുമാര്‍.

”അറിവ് എന്നതിന് പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല. ഭിന്നശേഷിയുള്ള, ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച എനിക്ക് ഇന്നിവിടെ നില്ക്കാന്‍ കഴിയുന്നത് വിദ്യാഭ്യാസം നല്‍കിയ ആത്മവിശ്വസം ഒന്നുകൊണ്ട് മാത്രമാണ്”, പാര്‍വതി കൂട്ടിച്ചേര്‍ത്തു.

വിപിഎസ് ലേക്ഷോര്‍ മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ പത്താം ക്ലാസ്, പ്ലസ് ടു എന്നിവയില്‍ മികച്ച വിജയം കൈവരിച്ച 61 പേരെയാണ് ലേക്ഷോര്‍ മൊമെന്റോയും ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കി അനുമോദിച്ചത്. ‘നമ്മുടെ സ്റ്റാഫ് എല്ലാവരും ഒരു കുടുംബം ആണ്. അവരുടെ മക്കളുടെ വിജയം അത് ഹോസ്പിറ്റലിന്റെ കൂടെ വിജയം ആണ്. അവരെ ആദരിക്കാനും പ്രചോദനം നല്‍കാനും ആണ് ഇത്തരത്തില്‍ ഒരു പരിപാടി ഹോസ്പിറ്റല്‍ സംഘടിപ്പിച്ചത്-‘ എസ് കെ അബ്ദുള്ള പറഞ്ഞു.

- Advertisement -
Ad image

ഗ്യാസ്ട്രോ സര്‍ജന്‍ ഡോ. എച്ച് രമേഷ്, ഹെഡ് ആന്‍ഡ് നെക്ക് വിഭാഗം മേധാവി ഡോ. ഷോണ്‍ ടി ജോസഫ്, ഓണ്‍കോളജിസ്റ്റ് ഡോ. വി പി ഗംഗാധരന്‍ എന്നിവര്‍ കുട്ടികളെ അനുമോദിച്ചു. പരിപാടിയുടെ ഭാഗമായി ഫോര്‍ട്ട് കൊച്ചി വെളിയിലെ ഇവിഎം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 50 യൂണിഫോം ലേക്ഷോര്‍ കൈമാറി. ഹ്യൂമന്‍ റിസോഴ്സസ് ജനറല്‍ മാനേജര്‍ പ്രദീപ് സ്വാഗതവും സ്റ്റാഫ് പ്രതിനിധി അനസ് നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!