

ആലുവ: യൂത്ത് കെയര്‍ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമായി തുടര്‍ച്ചയായ പത്താം വര്‍ഷവും വിദ്യാര്‍ഥികള്‍ക്കുള്ള ഒന്നാംഘട്ട സ്‌നേഹസമ്മാനവിതരണം അന്‍വര്‍ സാദത്ത് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ആലുവ യു ഡി എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറയുടെ മകള്‍ റുമൈസ ലത്തീഫിനെയും ആലുവ നിയോജക മണ്ഡലത്തിലെ പൂര്‍ണ്ണമായി കോണ്‍ഗ്രസ്സ് കുടുംബ സംഗമം സംഘടിപ്പിച്ച മണ്ഡലം പ്രസിഡന്റുമാരായ ആലുവ മണ്ഡലം പ്രസിഡന്റ് ഫാസില്‍ ഹുസൈനെയും തോട്ടക്കാട്ടുകര മണ്ഡലം പ്രസിഡന്റ് ബാബു കൊല്ലംപറമ്പിലിനെയും ആദരിച്ചു.

ചടങ്ങില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍ മുഖ്യാതിഥിയായി പങ്കെടുത്തു. കെ പി സി സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുത്തലിബ് വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് പി എച്ച് അസ്ലം അധ്യക്ഷത വഹിച്ചു.

യു ഡി എഫ് ചെയര്‍മാന്‍ ലത്തീഫ് പുഴിത്തറ, യൂത്ത് കെയര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം എസ് സനു, ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് ഷഫീഖ് കെ എസ്, ജി മാധവന്‍കുട്ടി, എം എ ഹാരിസ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ അനൂപ് ശിവശക്തി, ജിതിന്‍ രാജ്, എം എ സക്കീര്‍, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ ജോണി ക്രിസ്റ്റഫര്‍, മീനു ഗണേഷ്, മുഹ്‌സിന ടി എ, അമീര്‍ ഷാ, ജോബി മുഹമ്മദ് അഫ്‌സല്‍, ജസ്റ്റിന്‍ ജോണ്‍, മുഹമ്മദ് ഷാറൂഖ്, വിനീത്, ഇജാസ് അഹമ്മദ്, കോണ്‍ഗ്രസ് നേതാക്കളായ എം എ കെ നജീബ്, കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് സല്‍മാന്‍ മാനാപുറത്ത്, അഷല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
രണ്ടാം ഘട്ടം നിയോജകമണ്ഡലം എല്‍ പി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് പഠന സഹായം നല്‍കുമെന്ന് യൂത്ത് കെയര്‍ ഭാരവാഹികള്‍ അറിയിച്ചു.

