നടന്‍ മമ്മൂട്ടിയുടെ ഭാര്യാപിതാവ് അബു അന്തരിച്ചു

Web Desk
1 Min Read

കൊച്ചി: നടന്‍ മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്തിന്റെ പിതാവ് മട്ടാഞ്ചേരി സ്റ്റാര്‍ ജംഗ്ഷന്‍ ഗിരിധര്‍ ഐ ക്ലിനിക്കിന് സമീപം പായാട്ട് പറമ്പില്‍ പി എസ് അബു (90) നിര്യാതനായി.

city exchange

പിതാവ്: പരേതനായ സുലൈമാന്‍ സാഹിബ്. മാതാവ്: പരേതയായ ആമിന. ഖബറടക്കം ഇന്ന് രാത്രി എട്ട് മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി ഖബര്‍സ്ഥാനില്‍.

ഭാര്യ: പരേതയായ നബീസ. മറ്റുമക്കള്‍: റസിയ, അസീസ്, സൗജത്ത്. മറ്റുമരുമക്കള്‍: സലീം, സൈനുദ്ദീന്‍, ജമീസ് അസീബ്.

നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ പൗത്രനാണ്.

- Advertisement -
Ad image

ദീര്‍ഘകാലം സി ടി ടി യുവിന്റെ മലഞ്ചരക്ക് വിഭാഗം കണ്‍വീനറും വര്‍ക്കിങ് കമ്മിറ്റി അംഗവുമായിരുന്നു. മട്ടാഞ്ചേരി ജ്യൂ ടൗണ്‍ പ്രദേശത്തെ
അസംഘടിതരായിരുന്ന മലഞ്ചരക്ക്, കയറ്റിറക്ക്, പാണ്ടികശാല തൊഴിലാളിളെ സംഘടിപ്പിച്ച് അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തനം നടത്തിയിരുന്നു.

Share This Article
Leave a Comment
error: Content is protected !!