ഇസ്ലാമിക് സ്റ്റഡി സെന്റര്‍ മദ്രസ പൊതു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

Web Desk
1 Min Read

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്റ്റഡി സെന്റര്‍ മദ്രസകളില്‍ ഈ വര്‍ഷം നടത്തിയ അഞ്ച്, ഏഴ് ക്ലാസ്സുകളിലെ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. നിലവില്‍ സി ഐ ഇ ആര്‍ സിലബസ് പിന്തുടരുന്ന മലയാളം മീഡിയം മദ്രസകളിലെ പരീക്ഷാ ഫലമാണ് പ്രസിദ്ധപ്പെടുത്തിയത്.

city exchange

സീഡ്സ് ഓണ്‍ലൈന്‍ അക്കാദമി, ഇംഗ്ലീഷ് മീഡിയം മദ്രസകളിലെ പരീക്ഷാ ഫലം പിന്നീട് പ്രസിദ്ധീകരിക്കും. വിവിധ ബ്രാഞ്ചുകളിലെ പരീക്ഷാഫലം അതാത് മദ്രസകള്‍ വഴി അറിയിക്കുന്നതായിരിക്കും. പരീക്ഷാ ഫലം സംബന്ധമായ സംശയങ്ങള്‍ക്ക് അതാത് മദ്രസ പ്രിന്‍സിപ്പള്‍മാരെയോ അധ്യാപകരെയോ ബന്ധപ്പെടാവുന്നതാണ്.

ഖത്തറില്‍ ഇത്തവണ പത്ത് പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ സ്റ്റാര്‍ ഗ്രേഡ് നേടി. തൊണ്ണൂറ്റി എട്ടാണ് ഇത്തവണത്തെ വിജയ ശതമാനം. ഇസ്ലാഹി സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ പുലര്‍ത്തുന്ന ഉയര്‍ന്ന അക്കാദമിക് നിലവാരം പരീക്ഷയില്‍ പ്രതിഫലിച്ചതായി പ്രസിഡന്റ് ഷമീര്‍ വലിയവീട്ടില്‍ അഭിപ്രായപ്പെട്ടു.

ഇസ്ലാഹി സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം, ഇംഗ്ലീഷ്, ഓണ്‍ലൈന്‍ മദ്രസകളിലെ ഈ വര്‍ഷത്തെ ക്ലാസ്സുകള്‍ ആരംഭിച്ചതായും അഡ്മിഷന്‍ തുടരുന്നതായും ഇസ്ലാഹി സെന്റര്‍ വിദ്യാഭ്യാസ വിഭാഗം അറിയിച്ചു. ദോഹ, തുമാമ, മദീന ഖലീഫ, വക്റ, സീഡ്‌സ് ഓണ്‍ലൈന്‍ അക്കാഡമി ബ്രാഞ്ചുകളില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനായി യഥാക്രമം 55233249, 66761747, 66512424, 66033065, 55073667 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!