ജൂലൈ 1ന് പെന്‍ഷന്‍കാര്‍ കരിദിനം ആചരിക്കുന്നു

Web Desk
1 Min Read

ആലുവ: സര്‍വീസ് പെന്‍ഷന്‍കാരോടുള്ള ഇടതുസര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ ജൂലൈ ഒന്നിന് ജില്ലയിലെ എല്ലാ ട്രഷറികളിലും കരിദിനമായി കെ എസ് എസ് പി എ ആചരിക്കും.

city exchange

2024 ജൂലൈ 1 മുതല്‍ പുതിയ പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കേണ്ടതാണെങ്കിലും ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇതിനുള്ള ശമ്പള കമ്മീഷനെ പോലും പിണറായി സര്‍ക്കാര്‍ നിയമിച്ചിട്ടില്ല. ഇടതു സര്‍ക്കാരിനെതിരെ തുടര്‍ച്ചയായി ജില്ലാ കളക്ടറേറ്റിനു മുന്നില്‍ ആഗസ്റ്റ് 6, 7 തിയ്യതികളില്‍ പെന്‍ഷന്‍കാരുടെ ധര്‍ണയും പ്രകടനവും നടത്തുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി മുരളി പറഞ്ഞു.

ജില്ലാ പ്രസിഡന്റ് എ ഡി റാഫേല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡൊമിനിക് തോമസ്, ട്രഷറര്‍ വി എ അഫ്‌സലന്‍, സംസ്ഥാന സെക്രട്ടറി ടി എസ് രാധാമണി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ഡി പ്രകാശന്‍, പി എം മൈതീന്‍, കെ കെ അബ്ദുല്‍ അസീസ്, ഹാറൂണ്‍ ടി പി, ജീവല്‍ ശ്രീ പി പിള്ള, വി എ കൊച്ചുത്രേസ്യ, കെ കെ സക്കീര്‍ ഹുസൈന്‍, പി വി ലോഹിതാക്ഷന്‍, കെ എ പോളച്ചന്‍, കെ ഒ ഡേവിസ്, ചിന്നമ്മ വി എ, ഷെക്ക് പരീത് തുടങ്ങിയവര്‍ പങ്കെടുത്തു.

വനിത ഫോറം ജില്ലാ പ്രസിഡന്റ് ആലീസ് സ്‌കറിയ സ്വാഗതവും ജോണ്‍ എ ജെ നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!