ഇന്‍കാസ് ഉമ്മന്‍ ചാണ്ടി അനുസ്മരണവും ജനസേവാ പുരസ്‌കാര സമര്‍പ്പണവും ജൂലൈ 18ന്

Web Desk
0 Min Read

ദോഹ: ഇന്‍കാസ് ഖത്തറിന്റെ ഉമ്മന്‍ ചാണ്ടി രണ്ടാം ചരമ വാര്‍ഷിക ദിനാചരണം ജൂലൈ 18ന് വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് അബു ഹമൂറിലെ ഐ സി സി അശോകാ ഹാളില്‍ നടക്കും. ഖത്തറിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.

city exchange

മികച്ച പൊതു പ്രവര്‍ത്തകര്‍ക്കായി ഇന്‍കാസ് ഖത്തര്‍ പ്രഖ്യാപിച്ചിട്ടുള്ള ‘ഉമ്മന്‍ ചാണ്ടി ജനസേവാ’ പുരസ്‌കാരവും ചടങ്ങില്‍ സമ്മാനിക്കും. ഒരു ലക്ഷം ഇന്ത്യന്‍ രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ് ജേതാവിന് സമ്മാനിക്കുക.

Share This Article
Leave a Comment
error: Content is protected !!