
തളിപ്പറമ്പ്: ഖത്തര്‍ ഐ സി എഫ് ഐ സി കമ്മിറ്റി വൈസ് പ്രസിഡണ്ട് പറവണ്ണ അബ്ദുറസാഖ് മുസ്ലിയാരുടെ നേതൃത്വത്തിലുള്ള ഐ സി എഫ് നേതാക്കള്‍ തളിപ്പറമ്പ് അല്‍ മഖറുസ്സുന്നിയ്യ സന്ദര്‍ശിച്ചു. ഖത്തര്‍ നാഷണല്‍ പ്രസിഡണ്ട് അഹ്മദ് സഖാഫി പേരാമ്പ്ര, ഭാരവാഹികളായ റഹ്മത്തുള്ള സഖാഫി, ഉമര്‍ പുത്തുപ്പാടം, നൗഷാദ് അതിരുമട എന്നിവരടങ്ങിയ സംഘത്തെ അല്‍ മഖര്‍ ഖ്ത്തര്‍ വൈസ് പ്രസിഡണ്ട് യഅ്ഖൂബ് സഖാഫി, ജനറല്‍ സെക്രട്ടറി അമീര്‍ പഴയങ്ങാടി എന്നിവര്‍ അനുഗമിച്ചു.

അല്‍ മഖര്‍ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ടും സമസ്ത കേന്ദ്രമുശാവറ അംഗവുമായ പരിയാരം അബ്ദുറഹ്മാന് മുസ്ല്യാര്‍, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി പി പി അബ്ദുല്‍ ഹകീം സഅദി, പ്രവാസി നേതൃത്വം ഉമര്‍ സഅദി തിരുവട്ടൂര്‍, കേന്ദ്ര കാബിനറ്റ് അംഗം മുഹമ്മദ് കുഞ്ഞി അമാനി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണം നല്കി.
