
ദോഹ: തനിമ റയ്യാന്‍ സോണ്‍ സംഘടിപ്പിച്ച ‘പാട്ടും പറച്ചിലും’ എന്ന സംഗീത പരിപാടി
കലാസ്വാദകരുടെ ഹൃദയം കവര്‍ന്നു.

സംഗീതത്തിന്റെ ആഘോഷ രാവില്‍ ഇരുപതിലധികം കലാകാരന്മാര്‍ തങ്ങളുടെ പ്രതിഭ പ്രകടിപ്പിച്ച സംഗീത വിരുന്ന് സി ഐ സി റയ്യാന്‍ സോണല്‍ പ്രസിഡന്റ് ടി കെ സുധീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കലയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം കല മനുഷ്യ നന്മക്ക് വേണ്ടിയാവണം എന്നഭിപ്രായപ്പെട്ടു.

തനിമ ഖത്തര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ അനീസ് കൊടിഞ്ഞി തന്റെ ആശംസാ പ്രസംഗത്തില്‍ തനിമ കലാവേദിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വിശദീകരിച്ചു.
ജാബിര്‍, ഷാജഹാന്‍, ബിനു, ഷഫീഖ്, ഷാസ, മഹറൂഫ് മെപ്പള്ളി എന്നിവരുടെ ഓര്‍ക്കസ്ട്രയില്‍ ഷഫ, മുസ്തഫ ഷഹാനിയ, സിബ സെറിന്‍, മുസ്തഫ, അബ്ദുല്‍ ലത്തീഫ്, ജോസ്, മെഹ്‌റൂഫ്, സൈഫുദ്ധീന്‍, ബഷീര്‍, അനീസ്, റഫീഫ്, ഷഫീഖ് എന്നിവര്‍ വിവിധ ഭാഷകളിലായി ഗാനമലപിച്ചു.
സൈഫുദ്ദീന്‍ അവതാരകനായ പരിപാടിയില്‍ തനിമ റയ്യാന്‍ സോണ്‍ ഡയറക്ടര്‍ മുഹമ്മദ് റഫീഖ് തങ്ങള്‍ സ്വാഗതവും സോണല്‍ ആക്ടിങ് സെക്രട്ടറി അബ്ദുല്‍ ബാസിത് നന്ദിയും പ്രകാശിപ്പിച്ചു.
സുഭാഷ്, കനീഷ്, സിദ്ദിഖ് വേങ്ങര എന്നിവര്‍ നേതൃത്വം നല്‍കിയ പരിപാടി കലയുടെ ശക്തിയും സമൂഹത്തിന്റെ ഐക്യവും വിളിച്ചോതുന്ന ഒരു അവിസ്മരണീയമായ അനുഭവമായി മാറി.
ധ11:49, 7/31/2025പ സാ ൃമവാമി: ലണ്ടനിലെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ നത്തിംഗ് ഫോണ്‍ പണിയിലെത്തിച്ച് ജംബോ ഇലക്ട്രോണിക്‌സ്
ദോഹ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നത്തിംഗ് ഫോണ്‍ (3) ഖത്തറിലെ നത്തിംഗിന്റെ എക്‌സ്‌ക്ലൂസീവ് വിതരണക്കാരായ ജംബോ ഇലക്ട്രോണിക്‌സ് ഔദ്യോഗികമായി പുറത്തിറക്കി. ലണ്ടന്‍ ആസ്ഥാനമായുള്ള ടെക്‌നോളജി കമ്പനിയുടെ ഫ്ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണിന്റെയും ഡിസൈന്‍-ഫോര്‍വേഡ് സ്മാര്‍ട്ട്‌ഫോണിന്റെയും വരവാണ് ഇത് അടയാളപ്പെടുത്തുന്നത്.
വ്യത്യസ്തമായ സുതാര്യമായ ഹാര്‍ഡ്വെയറിനും മിനിമലിസ്റ്റ് സോഫ്‌റ്റ്വെയറിനും പേരുകേട്ട നത്തിംഗ്, അത്യാധുനിക പ്രകടനവുമാണ് നടത്തുന്നത്.
ഡിസൈന്‍, പ്രകടനം, ഉപയോക്തൃ അനുഭവം എന്നിവയില്‍ മികവ് പ്രകടിപ്പിക്കുന്ന നത്തിംഗിന്റെ വ്യക്തിഗത സാങ്കേതികവിദ്യയിലേക്കുള്ള വ്യതിരിക്തമായ സമീപനമാണ് പുതിയ ഫോണ്‍ കാഴ്ചവെക്കുന്നത്.
നല്ലതായി തോന്നുക മാത്രമല്ല ഉപയോഗിക്കാന്‍ വ്യക്തിപരവും ആവേശകരവുമായി തോന്നുന്ന ഉപകരണങ്ങള്‍ ഖത്തറിലേക്ക് കൊണ്ടുവരാന്‍ തങ്ങള്‍ ആഗ്രഹിച്ചതായി നത്തിംഗ് മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്കയുടെ റീജിയണല്‍ ഡയറക്ടര്‍ ഋഷി കിഷോര്‍ ഗുപ്ത പറഞ്ഞു.

