
ദോഹ: ഖത്തറിലെ ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഖത്തര്‍ മീഡിയവണ്‍ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റും മെജസ്റ്റിക് അംഗവുമായ ഫൈസല്‍ ഹംസക്ക് യാത്രയപ്പ് നല്‍കി.

മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് (മെജസ്റ്റിക് മലപ്പുറം) നിഹാദ് അലി അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ അഷ്‌റഫ് ചിറക്കല്‍, ഭാരവാഹികളായ മുനീഷ് എ സി, ലുത്ഫി കലമ്പന്‍, സുജീര്‍ മാറഞ്ചേരി, യാസിര്‍ കല്പകഞ്ചേരി, ഖൈറു സമാന്‍, അബ്ദുല്‍ഷഫീഖ് പൂലക്കല്‍ എന്നിവര്‍ സംസാരിച്ചു.

ജനറല്‍ സെക്രട്ടറി വിനോദ് പുത്തന്‍വീട്ടില്‍ സ്വാഗതവും ട്രഷറര്‍ ജിതിന്‍ ചക്കോത്ത് നന്ദിയും പറഞ്ഞു.
