പ്രവാസി വോട്ട് ചേര്‍ക്കല്‍; സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കണം: കെ എം സി സി ഖത്തര്‍

Web Desk
1 Min Read

ദോഹ: പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച നിബന്ധനകളില്‍ പലതും ക്ലേശകരവും സമയബന്ധിതമായി നിര്‍വഹിക്കുവാന്‍ പ്രയാസമുള്ളതുമാണെന്ന് കെ എം സി സി ഖത്തര്‍ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

city exchange

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചാലും അപേക്ഷയുടെ ഫിസിക്കല്‍ കോപ്പി നേരിട്ടോ തപാല്‍ വഴിയോ കുറഞ്ഞ സമയത്തിനുള്ളില്‍ ബന്ധപ്പെട്ട ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണമെന്ന നിബന്ധന പ്രവാസി വോട്ടറെമാരെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസകരമായ കാര്യമാണ്.

ജൂലായ് 28നാണ് കരട് വോട്ടര്‍ ലിസ്റ്റ് പ്രഖ്യാപിച്ചത്. നിലവിലെ വിജ്ഞാപനം അനുസരിച്ച് വോട്ടു ചേര്‍ക്കുവാനുള്ള അവസരം ആഗസ്റ്റ് 7 വരെയാണ്. ഈ കുറഞ്ഞ സമയ പരിധിക്കുള്ളില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകളുടെ പ്രിന്റ് എടുത്ത് നാട്ടിലെ ബന്ധപ്പെട്ട ഓഫീസര്‍മാര്‍ക്ക് നേരിട്ടോ തപാലിലോ എത്തിക്കുകയെന്നത് പ്രായോഗിക ബുന്ധിമുട്ടുള്ളതാവുന്നു.

വോട്ടു ചേര്‍ക്കുവാനുള്ള സംവിധാനം ഓണ്‍ലൈന്‍ വഴി ആക്കിയ തീരുമാനം ശ്ലാഘനീയമാണെന്നും എന്നാല്‍ ഈ തീരുമാനത്തിന്റെ പ്രയോജനം പ്രവാസികള്‍ക്ക് കൂടി ലഭ്യമാവണമെങ്കില്‍ ഇതിലെ പ്രവാസികള്‍ നേരിടുന്ന പ്രായോഗികമായ പ്രയാസങ്ങള്‍ക്കു കൂടി പരിഹാരം കാണേണ്ടതുണ്ട്.

- Advertisement -
Ad image

പ്രവാസികള്‍ക്ക് വോട്ട് ചേര്‍ക്കലിനുള്ള രേഖകള്‍ ഇ-മെയിലായി സമര്‍പ്പിക്കുന്നതിന് അനുവദിക്കുക, അതുനുള്ള സമയ പരിധി ദീര്‍ഘിപ്പിച്ചു നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരിഹാരമായി സ്വീകരിക്കാവുന്നതാണ്.

സ്വദേശി- പ്രവാസി വ്യത്യാസമില്ലാതെ ഏല്ലാവര്‍ക്കും രാജ്യത്തെ ജനാധിപത്യ സംവിധാനത്തില്‍ പങ്കെടുക്കുകയെന്ന അവകാശത്തെ സംരക്ഷിക്കുന്നതിന് തെരഞ്ഞെടൂപ്പ് കമ്മീഷന്‍ മുന്നോട്ടു വരണമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ഇടപെടുവാനുള്ള അവസരം എന്നതിനോടൊപ്പം ഒരു ജനാധിപത്യ സംവിധാനം പൗരന് നല്‍കുന്ന മൗലികമായ അവകാശത്തെ സംരക്ഷിക്കുയെന്ന നിലക്കും ഈ വിഷയം ഭരണപക്ഷത്തും പ്രതിപക്ഷത്തും പ്രവര്‍ത്തിക്കുന്ന അധികാരികളും പാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പില്‍ കൊണ്ടുവന്നു പരിഹാരം കാണാന്‍ ഇടപെടണമെന്നും ഈ വിഷയത്തില്‍ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, കേരളാ മുഖ്യമന്ത്രി ,പ്രതിപക്ഷ നേതാവ്, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി എന്നിവര്‍ക്ക് കത്തയക്കുവാന്‍ തീരുമാനിച്ചതായും കെ എം സി സി ഖത്തര്‍ സംസ്ഥാന കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!