
ഹൃദയാഘാതത്തെ തുടർന്ന് വിപിഎസ് ലേക്‌ഷോറിൽ ചികിത്സയിൽ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിൻ്റെ ആരോഗ്യ വിവരം നേരിട്ട് മനസ്സിലാക്കാൻ എം പി സുരേഷ് ഗോപി ഇന്ന് ഹോസ്പിറ്റലിൽ എത്തിച്ചേർന്നു. വൈകുന്നേരം ആറു മണിയോട് കൂടിയാണ് എം പി ഹോസ്പിറ്റലിൽ എത്തിയത്. രാജേഷ് കേശവിനെ കണ്ടതിന് ശേഷം ചികിത്സിക്കുന്ന ഡോക്ടർമാരുമായും ആശുപത്രി എം ഡി എസ് കെ അബ്ദുള്ളയുമായും അദ്ദേഹം സംസാരിച്ചു ചികിത്സയുടെ പുരോഗതി മനസ്സിലാക്കി. രാജേഷ് കേശവിൻ്റെ കുടുംബവുമായി അദ്ദേഹം കുറച്ചു സമയം ചിലവഴിക്കുകയും ചെയ്തു.

