ഖത്തറിന് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തി ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മറ്റി

Web Desk
1 Min Read

ദോഹ: ബി ടി എച്ച് തുമാമയില്‍ നടന്ന യോഗത്തില്‍ ഒ ഐ സിസി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മറ്റി ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുകയും ഖത്തറിനോടുള്ള ഐക്യദാര്‍ഢ്യം ഏകകണ്ഠമായി രേഖപ്പെടുത്തുകയും ചെയ്തു.

city exchange

ശാന്തി, നീതി, മാനവീയ സഹായം എന്നിവ പ്രോത്സാഹിപ്പിക്കുന്നതില്‍ ഖത്തര്‍ സ്ഥിരമായും നിര്‍ണായകമായും പങ്കുവഹിച്ചിട്ടുള്ളതാണ്. പ്രത്യേകിച്ച് ഫലസ്തീന്‍ ജനതയുടെ നിയമാനുസൃത അവകാശങ്ങള്‍ക്ക് വേണ്ടി കാഴ്ചവെക്കുന്ന നിരന്തര പിന്തുണ അന്താരാഷ്ട്ര സമൂഹത്തില്‍ വ്യാപകമായി അംഗീകരിക്കപ്പെടുന്നതുമാണ്. നിലവിലെ സാഹചര്യം പ്രദേശത്തിന്റെ സ്ഥിരതയെ മാത്രമല്ല മനുഷ്യജീവിത സംരക്ഷണത്തെയും അന്താരാഷ്ട്ര മാനവീയ മൂല്യങ്ങളെയും സംബന്ധിച്ചും ഗുരുതരമായ പ്രതിസന്ധികളും ഭീഷണിയും ഉയര്‍ത്തുന്നതാണ്.

ഈ ഘട്ടത്തില്‍ ഖത്തറിന്റെ നേതൃത്യത്തോടും ജനങ്ങളോടും ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മേഖലയില്‍ സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതിനും മാനവീയത സംരക്ഷിക്കുന്നതിനും സമാധാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്യുന്നതിനുമുള്ള ഖത്തറിന്റെ ശ്രമങ്ങളെ കമ്മറ്റി അഭിനന്ദിച്ചു.

നീതിയും മനുഷ്യജീവിത സംരക്ഷണവും ഉറപ്പുവരുത്തുന്നതിനും സ്ഥിരമായ സമാധാനം സ്ഥാപിക്കുന്നതിനുമായി ഖത്തര്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഈ രാഷ്ട്രത്തോടുള്ള പിന്തുണ ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മറ്റി അവര്‍ത്തിച്ച് അറിയിക്കുന്നതായും പൂര്‍ണ്ണ പി്ന്തുണ നല്‍കുന്നതായും യോഗം അഭിപ്രായപ്പെട്ടു.

- Advertisement -
Ad image

യോഗം ആക്ടിംഗ് പ്രസിഡന്റ് ജൂട്ടാസ് പോള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി നിഹാസ് കോടിയേരി സ്വാഗതം പറഞ്ഞു. ജോയിന്റ് ട്രഷറര്‍ നൗഷാദ് നന്ദി രേഖപ്പെടുത്തി.

ജിസ് ജോസഫ്, നാസര്‍ വടക്കേക്കാട്, ശ്രീജിത്ത് നായര്‍, ജോണ്‍ ഗില്‍ബര്‍ട്ട്, നദീം മാനാര്‍, ഷംസുദ്ദീന്‍ ഇസ്മായില്‍, സലിം ഇടശ്ശേരി, മുജീബ്, ലിജു മാമ്മന്‍, ഹരികുമാര്‍ എന്നിവര്‍ യോഗത്തിന് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!