ന്യൂഡല്‍ഹിയിലെ യു എസ് എംബസി കൂടുതല്‍ വിസാ അപോയിന്‍മെന്റുകള്‍ പരിഗണിച്ചേക്കും

Web Desk
1 Min Read

ന്യൂഡല്‍ഹി: യു എസ് വിസയുമായി ബന്ധപ്പെട്ട കൂടുതല്‍ അപ്പോയ്ന്‍മെന്റുകള്‍ പരിഗണിക്കാന്‍ ന്യൂഡല്‍ഹിയിലെ യു എസ് എംബസി തയ്യാറാകുന്നു. കോവിഡ് രണ്ടാം തരംഗം ഇന്ത്യയിലെ എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിച്ചിട്ടും 45,000 വിസ നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ജുലൈ മുതല്‍ വിസ അപ്പോയ്ന്‍മെന്റുകള്‍ കോവിഡിനു മുമ്പുള്ള കാലത്തേക്കെത്താന്‍ എംബസി ശ്രമിക്കുകയാണെന്ന് ന്യൂഡല്‍ഹിയിലെ യു എസ് എംബസി കോണ്‍സുലാര്‍കാര്യ കൗണ്‍സിലര്‍ ഡോണ്‍ ഹെഫ്‌ലിന്‍ പറഞ്ഞു.
ആഗസ്തില്‍ ക്ലാസുകള്‍ നഷ്ടപ്പെടുമെന്ന് ആശങ്കയുള്ള വിദ്യാര്‍ഥികള്‍ക്ക് വൈകിയാണെങ്കിലും എത്തിച്ചേരാനുള്ള അവസരങ്ങളാണ് സ്ഥാപനങ്ങള്‍ ഒരുക്കുന്നത്. ആഗസ്ത് 25നകമെങ്കിലും എത്തിച്ചേരാന്‍ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു. യാതൊരു കാരണവശാലും ആ തിയ്യതിക്കകം എത്തിച്ചേരാന്‍ സാധിക്കുന്നില്ലെങ്കില്‍ ബന്ധപ്പെട്ട വകുപ്പുമായി ബന്ധപ്പെടണമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്.
എഫ് 1, എം 1 വിസയുള്ള ആഗസ്ത് ഒന്നിനു ശേഷം ഒപ്റ്റിക്കല്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗ് അംഗീകാരമുള്ളവര്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ 30 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ നിന്നും യു എസിലേക്ക് പോകുന്നതിന് മുമ്പ് നാഷണല്‍ ഇന്ററസ്റ്റ് എക്‌സെപ്ഷന്‍ ആവശ്യമില്ല. എങ്കിലും നിലവിലുള്ള സാഹചര്യവും കോവിഡ് നിയന്ത്രണങ്ങളും കണക്കിലെടുക്കുമ്പോള്‍ യു എസിലേക്കുള്ള വിദ്യാര്‍ഥികള്‍ മടങ്ങുമെന്ന കാര്യത്തില്‍ എംബസിക്ക് ഉറപ്പില്ല. എഫ് 1 വിസയുള്ളവരുടെ ബന്ധുക്കളായ എഫ് 2 വിസയുളളവര്‍ക്ക് അമേരിക്കയിലേക്ക് മടങ്ങുന്നതിന് മുമ്പ് നാഷണല്‍ ഇന്ററസ്റ്റ് എക്‌സെപ്ഷന്‍ അനുമതി തേടേണ്ടതുണ്ട്.
ഗ്രീന്‍ കാര്‍ഡുള്ള നിയമാനുസൃത സ്ഥിര താമസക്കാര്‍ക്ക് അവരുടെ അവസ്ഥ നിലനിര്‍ത്താന്‍ ഒരു വര്‍ഷത്തിനുള്ളില്‍ യു എസിലേക്ക് മടങ്ങേണ്ടതുണ്ട്.
കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ യു എസ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എപ്പോഴാണ് നീക്കം ചെയ്യുക എന്ന കാര്യത്തില്‍ ഇപ്പോഴും വിവരങ്ങളൊന്നുമില്ല. രണ്ടാഴ്ചക്കാലം ഇന്ത്യയില്‍ കഴിയുന്നവര്‍ക്ക് നിലവില്‍ അമേരിക്കയിലേക്ക് വിസ അനുവദിക്കുന്നില്ല. അമേരിക്കന്‍ പൗരന്മാര്‍, യു എസി വിദ്യാഭ്യാസം നടത്തുന്നവര്‍, ദേശീയ താത്പര്യവുമായി ബന്ധപ്പെട്ട് യാത്ര ചെയ്യേണ്ടവര്‍ എന്നിവര്‍ക്കൊഴികെ അമേരിക്കയിലേക്ക് പറക്കാന്‍ നിലവില്‍ അനുമതിയില്ല.

city exchange
Share This Article
Leave a Comment
error: Content is protected !!