
ദോഹ: ഒ ഐ സി സി- ഇന്‍കാസ് ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കായി ഇന്ത്യന്‍ ചീഫ് ഇലക്ഷന്‍ മുന്‍ കമ്മീഷണര്‍ എസ് വൈ ഖുറൈഷിയുമായി നിലവിലെ പ്രസക്തമായ വിഷയങ്ങളില്‍ സംവാദത്തിനു വേദിയൊരുക്കുന്നു. സെപ്തംബര്‍ 19ന് വെള്ളിയാഴ്ച വൈകിട്ട് ആറരയ്ക്ക് തുമാമ ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് പരിപാടിയെന്ന് ഒ ഐ സി സി ഇന്‍കാസ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

എസ് വൈ ഖുറൈഷിയുടെ പുതിയ പുസ്തകമായ ഡെമോക്രസിസ് ഹാര്‍ട്ട്‌ലാന്റ് ഇന്‍സൈഡ് ദി ബാറ്റ്ല്‍ ഫോര്‍ പവര്‍ ഇന്‍ ഏഷ്യയുടെ വിദേശ എഡിഷന്റെ പ്രകാശനത്തോടനുബന്ധിച്ചാണ് പ്രസ്തുത വേദി ഒരുക്കിയിരിക്കുന്നത്. ഈ അവസരത്തില്‍ അദ്ദേഹം തന്റെ പുസ്തകമായ ആന്‍ അണ്‍ഡോക്യുമെന്റഡ് വണ്ടര്‍ മേക്കിംഗ് ഓഫ് ഗ്രേറ്റ് ഇന്ത്യന്‍ ഇലക്ഷനും പരിചയപ്പെടുത്തുന്നതും പ്രവാസി വോട്ടവകാശത്തെക്കുറിച്ചു വിശദമായി സംസാരിക്കുകയും ചെയ്യം.

പ്രമുഖ ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളും പ്രവാസി സംഘടനാ പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും. പ്രവാസി വോട്ടവകാശത്തെക്കുറിച്ചും പ്രവാസി വോട്ടുകള്‍ സംരക്ഷിക്കുന്നതിനുള്ള കൃത്യമായി അറിവ് പകരുന്നതിനും കൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ജൂട്ടസ് പോള്‍, ജനറല്‍ കണ്‍വീനര്‍ ജീസ് ജോസഫ്, സംഘടനാ ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എസ് നായര്‍, ഗ്ലോബല്‍ കമ്മിറ്റി അംഗം നാസര്‍വടക്കേക്കാട് എന്നിവര്‍ പങ്കെടുത്തു.

