
കുവൈത്ത്: കുവൈത്തില്‍ നടന്ന ജി സി സി വ്യവസായ മന്ത്രാലയങ്ങളുടെ അണ്ടര്‍സെക്രട്ടറിമാരുടെ കമ്മിറ്റിയുടെ ഏഴാമത് അസാധാരണ യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു.

വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വ്യവസായ, ബിസിനസ് വികസന അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി സാലിഹ് ബിന്‍ മാജിദ് അല്‍ ഖുലൈഫിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് യോഗത്തില്‍ ഖത്തറിനെ പ്രതിനിധീകരിച്ചത്.

ജി സി സി രാജ്യങ്ങളിലെ വ്യവസായ മന്ത്രാലയങ്ങളുടെ അണ്ടര്‍സെക്രട്ടറിമാര്‍, കൗണ്‍സില്‍ ജനറല്‍ സെക്രട്ടേറിയറ്റിലെ സാമ്പത്തിക വികസന കാര്യങ്ങളുടെ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍, ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇന്‍ഡസ്ട്രിയല്‍ കണ്‍സള്‍ട്ടിംഗ് ചെയര്‍മാന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഗള്‍ഫ് ദേശീയ ഉത്പന്നം നിര്‍വചിക്കുന്നതിനും അവയുമായി ബന്ധപ്പെട്ട് ഉചിതമായ തീരുമാനങ്ങള്‍ എടുക്കുന്നതിനുമുള്ള കാഴ്ചപ്പാട് ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

