
ദോഹ: ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഗ്രാന്‍ഡ് മാളിന്റെ ഏഷ്യന്‍ ടൗണിലെ ഷോറൂമിന്റെ 12-ാം വാര്‍ഷികത്തിന്റെ ഭാഗമായി എല്ലാ ഷോറൂമുകളിലും ആനിവേഴ്സറി പ്രമോഷന് ആരംഭിച്ചു. ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ ആനിവേഴ്സറി കാമ്പെയിന് ഉദ്ഘാടനം ചെയ്തു. സി ഇ ഒ ശരീഫ് ബിസി, ജനറല്‍ മാനേജര്‍ അജിത് കുമാര്‍ മറ്റു മാനേജ്മെന്റങ്ങളും ഉദ്ഘാടന വേളയില്‍ പങ്കെടുത്തു.

റീട്ടയ്ല്‍ രംഗത്ത് ഒട്ടനവധി പ്രമോഷനുകളും ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങളും അവതരിപ്പിച്ച് ഉപഭോക്താക്കളുടെ മനസ്സില്‍ സ്ഥാനം നേടിയ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ഏകദേശം അയ്യായിരത്തിലധികം ഉത്പന്നങ്ങളാണ് വലിയ വിലക്കുറവില്‍ ലഭ്യമാക്കിയിട്ടുള്ളത്. വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന നിരവധി ഓഫറുകളും പ്രമോഷനുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഗ്രോസറി, ഫുഡ്, നോണ്‍ ഫുഡ്, ഫ്രഷ് ഫ്രൂട്സ്, വെജിറ്റബിള്‍, ഫ്രഷ് ഫിഷ്, മീറ്റ്, സലാഡ്, ബ്രഡ് ആന്‍ഡ് ബേക്കറി, ഡയറി, ഫ്രോസണ്‍, ഫാഷന്‍, ഫുട്വെയര്, ലൈഫ് സ്റ്റൈല്‍, ഹൗസ്ഹോള്‍ഡ്, സ്പോര്‍ട്സ്, ടോയ്സ്, സ്റ്റേഷനറി, മൊബൈല്‍, ഇലക്ട്രോണിക്സ് വിഭാഗങ്ങളിലായി ഉത്പന്നങ്ങളുടെ വലിയൊരു ശേഖരം തന്നെ എല്ലാ ഗ്രാന്‍ഡ് സ്റ്റോറുകളിലും ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ കിഡ്സ് കാര്‍ണിവല്‍, ഹല്‍വ ഫെസ്റ്റ്, അറേബ്യന്‍ ഫെസ്റ്റിവല്‍ തുടങ്ങിയ സ്പെഷ്യല്‍ ഓഫര്‍ ക്യാമ്പയ്ന്സും സംഘടിപ്പിക്കുമെന്ന് ഗ്രാന്‍ഡ് അധികൃതര്‍ അറിയിച്ചു.
എല്ലാ ഓഫറുകള്‍ക്കും പുറമെ ഖത്തറിലെ ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റ്/ ഗ്രാന്‍ഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളില് നിന്നും 50 റിയലിനോ അതിനു മുകളിലോ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ പ്രമോഷനിലൂടെ ഉപഭോക്താക്കള്‍ക്ക് 10 പുതിയ മോഡല്‍ ഹ്യൂണ്ടായ് വെന്യൂ കാറും 150,000 റിയാലിന്റെ ക്യാഷ് വൗച്ചറുകളും നേടാനുള്ള അവസരവും ഉണ്ട്.
ഖത്തറിലെ ഉപഭോക്താക്കളുടെ മാറിവരുന്ന ആവശ്യങ്ങള്‍ മനസിലാക്കി കൂടുതല്‍ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്തി മികച്ച ആനുകൂല്യങ്ങള്‍ ഒരുക്കാനാണ് ശ്രമിക്കുന്നതെന്ന് റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ പറഞ്ഞു.

