തൃശൂര്‍ ജില്ലാ സൗഹൃദവേദി സി കെ മേനോന്‍ അനുസ്മരണം നടത്തി

Web Desk
1 Min Read

ദോഹ: തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ തുടക്കം മുതല്‍ മുഖ്യരക്ഷാധികാരിയായ ദോഹയിലെ പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറുമായിരുന്ന പത്മശ്രീ അഡ്വ. സി കെ മേനോന്റെ ആറാമത് വാര്‍ഷിക അനുസ്മരണ ദിനം നടത്തി.

city exchange

പ്രസിഡന്റ് വിഷ്ണു ജയറാം ദേവ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റാഫി, ജനറല്‍ സെക്രട്ടറി ഷറഫ് മുഹമ്മദ്, സി കെ മേനോന്റെ മകളും ഭവന്‍സ് പബ്ലിക് സ്‌കൂള്‍ അഡ്മിനിസ്ട്രഷന്‍ ഡയക്ടറുമായ അഞ്ജന, ടാക് എംഡി മുഹ്സിന്‍, മുന്‍ പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ വി എസ് നാരായണന്‍, എന്‍ ആര്‍ ഐ സര്‍വ്വീസ് സഹകരണ സംഘം കോര്‍ഡിനേറ്റര്‍ വി കെ സലിം, ജനറല്‍ കോര്‍ഡിനേറ്റര്‍ മുഹമ്മദ് മുസ്തഫ, ലീഗല്‍ അഡൈ്വസര്‍ അഡ്വ. ജാഫര്‍ഖാന്‍, ഫസ്റ്റ് വൈസ് പ്രസിഡണ്ട് ശ്രീനിവാസന്‍, കുടുംബ സുരക്ഷാ പദ്ധതി കണ്‍വീനര്‍ അബ്ദുല്‍ ജബ്ബാര്‍, കാരുണ്യം പദ്ധതി വൈസ് ചെയര്‍മാന്‍ മുസ്തഫ മച്ചാട്, വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ രേഖ പ്രമോദ്, സെക്രട്ടറി പ്രമോദ് എന്നിവര്‍ സി കെ മേനോന്‍ പൊതുസമൂഹത്തിനു നല്‍കിയ സംഭാവനകള്‍ അനുസ്മരിച്ചു സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!