അക്ഷര നഗരി ഓണാഘോഷം സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഖത്തറിലെ കോട്ടയം നിവാസികളുടെ സംഘടനയായ അക്ഷര നഗരി അസോസിയേഷന്റെ ഓണാഘോഷം അക്ഷര നഗരിയുടെ പൊന്നോണം സംഘടിപ്പിച്ചു. അക്ഷര നഗരി അസോസിയേഷന്‍ പ്രസിഡന്റ് വര്‍ഗ്ഗീസ് വന്നല എബ്രഹാം അധ്യക്ഷത വഹിച്ചു.

city exchange

ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. ഈഷ് സിംഗാള്‍ ഉദ്ഘാടനം ചെയ്തു. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ടി ബാവ, ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി, ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഡയറക്ടര്‍ ജീസ് ജോസഫ്, ദോഹ സെന്റ് പീറ്റേഴ്‌സ് ക്‌നാനായ പള്ളി വികാരി റവ. ഫാ. അജു, അക്ഷര നഗരി ജനറല്‍ സെക്രട്ടറി ജെസ്സില്‍ മാര്‍ക്കോസ്, വൈസ് പ്രസിഡന്റ് ബിനോയ് എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു. ആര്‍ ജെ ജിബിന്‍ അവതാരകനായിരുന്നു.

പതിമൂന്നുകാരി നഥാനിയ ലെല വിപിന്‍ മോട്ടിവേഷണല്‍ സ്പീച്ച് നടത്തി. കഴിഞ്ഞ അധ്യയന വര്‍ഷം പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും കലാ- കായിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരേയും ആദരിച്ചു.

സദ്യ, കനല്‍ മേളത്തിന്റെ പഞ്ചാരി മേളം, സിനിമാറ്റിക്ക് ഡാന്‍സ്, തിരുവാതിര, വിവിധ കലാപരിപാടികള്‍, അത്തപ്പൂക്കളം, വടംവലി, ലൈവ് സംഗീതം എന്നിവ അരങ്ങേറി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!