
ദോഹ:ഖത്തര്‍ ഇന്ത്യന്‍ സ്കൂള്‍ യൂത്ത് ഫെസ്റ്റിവലിന്റെ അഞ്ചാമത് പതിപ്പ് കലാഞ്ജലി 2025 ഔദ്യോഗികമായി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ വൈസ് പ്രസിഡണ്ട് എബ്രഹാം കെ ജോസഫ് കലോത്സവ തിയ്യതികള്‍ പ്രഖ്യാപിച്ചു. ചടങ്ങില്‍ സുവനിര്‍ 2024ന്റെ പ്രകാശനം ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ടി ബാവയും ഐഡിയല്‍ ഇന്ത്യന്‍ സ്കൂളിന്റെ പ്രിന്സിപ്പല്ഷെയ്ഖ് ഷമീം സാഹിബുംനിര്വഹിച്ചു. കലാഞ്ജലി 2025-ന്റെ ഔദ്യോഗിക പോസ്റ്ററും പ്രമോഷണല്‍ വീഡിയോയുംഇന്ത്യന് സ്പോര്‍ട്സ് സെന്റര്‍ പ്രസിഡണ്ട് അബ്ദുറഹിമാന് ഇ പിയും കലാഞ്ജലി ചെയര്മാന് ഡോ. ഹസന് കുഞ്ഞിയും പുറത്തിറക്കി. കലാഞ്ജലി പ്രസിഡന്റ് ബിനു കുമാര്‍, ജനറല്‍ സെക്രട്ടറി അന്‍വര്‍ ഹുസൈന് എന്നിവരും പങ്കെടുത്തു.

ഫെസ്റ്റിവല്‍ ഒക്ടോബര്‍ 26 മുതല്‍ 29 വരെനടക്കും. സമാപനച്ചടങ്ങ് നവംബര്‍ ഒന്നിന്അബു ഹമൂറിലെഐഡിയല് ഇന്ത്യന്‍ സ്കൂള്‍ ക്യാമ്പസില്അരങ്ങേറും. നാല് വേദികളില്‍ രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പതു വരെ നീണ്ടുനില്‍ക്കുന്ന മൂന്ന് ദിവസത്തെ ഇന്റര്‍സ്കൂള്‍ മത്സരങ്ങളാണ് അരങ്ങേറുക.

ആകര്‍ഷകമായ വേദി അലങ്കാരവും ലൈറ്റിങ്ങുമുള്ള സാംസ്കാരിക പ്രദര്‍ശനങ്ങള്‍, അധ്യാപകര്‍ക്കായി പ്രത്യേക ‘ടീച്ചേഴ്സ് പെര്‍ഫോര്‍മന്‍സ് ഡേ’, വിദ്യാഭ്യാസ മികവിനുള്ള അവാര്‍ഡുകളും കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കും പരിശീലന കേന്ദ്രങ്ങള്‍ക്കും ആദരവുകള്‍, രുചിയൂറും ഭക്ഷണ സ്റ്റാളുകളും ഇന്ററാക്ടീവ് സോണുകളും, പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികള്‍ക്കായി മത്സരങ്ങളും അനുമോദനങ്ങളും എന്നിവയുണ്ടാകും.
