
മനാമ: കൊല്ലം ചവറ സ്വദേശി ബഹ്റൈനില്‍ നിര്യാതനായി. വിജയകൃഷ്ണന്‍ പിള്ള (47) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

ടൂബ്ലിയില്‍ ട്രേഡിങ് കമ്പനിയില്‍ മാനേജരായി ജോലി ചെയ്തു വരികയായിരുന്ന വിജയ കൃഷ്ണ പിള്ള ദീര്‍ഘകാലമായി ബഹ്റൈന്‍ പ്രവാസിയാണ്. ഭാര്യയും മകനും അടങ്ങുന്ന കുടുംബം ബഹ്റൈനില്‍ ഉണ്ട്.

ഭാര്യ: ദിവ്യ. മകന്‍: നചികേത് (ഏഷ്യന്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി).
സല്‍മാനിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

