
മലപ്പുറം: രാജ്യത്തെ ഏറ്റവും മികച്ച ഉര്‍ദു അധ്യാപകര്‍ക്ക് നല്‍കി വരുന്ന എം ജി പട്ടേല്‍ ദേശീയ അവാര്‍ഡ് 2025 (യു പി വിഭാഗം) മാറാക്കര എ യു പി സ്‌കൂളിലെ ഉര്‍ദു അധ്യാപകനായ പി പി മുജീബ് റഹ്മാന് ലഭിച്ചു. അധ്യാപന രംഗത്തെ മികവുകള്‍ കൂടാതെ സാമൂഹിക- സാംസ്‌കാരിക രംഗങ്ങളിലെ മികച്ച സേവനങ്ങള്‍ കൂടി പരിഗണിച്ചാണ് പുരസ്‌കാരം.

1995ലെ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് മുഹമ്മദ് ശഫീഅ ഗൗസ് സാഹിബ് പട്ടേലിനോടുള്ള ആദര സൂചകമായിട്ടാണ് ശാന്‍ദാര്‍ സ്‌പോര്‍ട്‌സ് ആന്റ് എജ്യുക്കേഷന്‍ അസോസിയേഷന്‍ അവാര്‍ഡ് നല്‍കി വരുന്നത്.

നിലവില്‍ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി സ്റ്റേറ്റ് അസിസ്റ്റന്റ് ട്രെയിനിംഗ് ഓര്‍ഗനൈസര്‍, ഫാക്കല്‍റ്റി അംഗം, എസ് വൈ എസ് സംസ്ഥാന സാന്ത്വനം ഡയറക്ടര്‍, സ്റ്റേറ്റ് ഉര്‍ദു ഭാഷ റിസോഴ്‌സ് ഗ്രൂപ്പ് അംഗം, കേരള ഉര്‍ദു ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ ട്രഷറര്‍, കേരള ഹജ്ജ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി, ഗാന്ധി ദര്‍ശന്‍ ജില്ല ജോയിന്റ് കണ്‍വീനര്‍, ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട്, സാന്ത്വന സദനം ഡയറക്ടറേറ്റ് അംഗം, ജെ സി ഐ സോണ്‍ ട്രെയിനര്‍, ട്രോമാകെയര്‍ വളണ്ടിയര്‍, ദേശീയ ഹരിത സേന, ജൂനിയര്‍ റെഡ് ക്രോസ് എന്നിവയുടെ കോഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
എസ് എസ് എഫ് സംസ്ഥാന കാമ്പസ് കണ്‍വീനര്‍, ജില്ല ട്രഷറര്‍, എസ് വൈ എസ് ജില്ല സെക്രട്ടറി, കേരള മദ്യനിരോധന സമിതി, ലഹരി നിര്‍മ്മാര്‍ജന സമിതി എന്നിവയുടെ ജില്ല ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ ഖത്തര്‍ പ്രവാസിയായ പി പി മുജീബുറഹ്മാന്‍ ഐ സി എഫിന്റെ മുന്‍ ദോഹ മുന്‍ ഖത്തര്‍ പ്രവാസിയായ പി പി മുജീബുറഹ്മാന്‍ ഐ സി എഫിന്റെ മുന്‍ ദോഹ സെക്രട്ടറിമാരിലൊരാളായിരുന്നു.
ഉര്‍ദു ഭാഷയുടെ പ്രചാരണത്തിനും വളര്‍ച്ചക്കും വേണ്ടി ഒട്ടേറെ സേവനങ്ങള്‍ ചെയ്യുന്ന അദ്ദേഹം വിവിധ സ്ഥലങ്ങളില്‍ സൗജന്യമായി ഉര്‍ദു ക്ലാസ് എടുത്ത് വരുന്നുണ്ട്.
കോഡൂര്‍ ഒറ്റത്തറയില്‍ താമസിക്കുന്ന മുജീബ് റഹ്മാന്‍ വടക്കേമണ്ണയിലെ പരേതനായ പത്തായപ്പുരക്കല്‍ അബൂബക്കര്‍ ഹാജിയുടെയും ആയിഷയുടെയും മകനാണ്. കോട്ടുമല പാക്കട ഉനൈസയാണ് ഭാര്യ. നവംബര്‍ 8ന് മഹാരാഷ്ട്രയിലെ കോലാപൂര്‍ ജില്ലയിലെ ജെയിസിംഗ്പൂരില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

