ഗള്‍ഫ് മലയാളി ഫെഡറേഷന്‍ നിലവില്‍ വന്നു

Web Desk
1 Min Read

ദോഹ: ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ഖത്തര്‍ ചാപ്റ്റര്‍ നിലവില്‍ വന്നു. റാഡിസണ്‍ ബ്ലൂവില്‍ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു.

city exchange

ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ചെയര്‍മാന്‍ റാഫി ഉദ്ഘാടനം ചെയ്തു. മുസ്തഫ എം വി അധ്യക്ഷത വഹിച്ചു. പ്രകാശന്‍ കെ സി പ്രസംഗിച്ചു. രാഷ്ട്രീയ- സംഘടനാ വ്യത്യാസങ്ങളില്ലാതെ മലയാളികളുടെ പുരോഗതിക്കായാണ് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തിക്കുക.

പുതിയ ഭാരവാഹികളായി നിഷാദ് അബൂബക്കര്‍ (പ്രസി), റഹീം, ആര്യ (വൈസ് പ്രസിഡന്റ്), പ്രകാശന്‍ കെ സി (ജനറല്‍ സെക്രട്ടറി), ഹന നിഷാദ്, ഷബീര്‍ (ജോയിന്റ് സെക്രട്ടറി), റിച്ചു സിയാദ് (ട്രഷറര്‍), മുസ്തഫ എം വി (ചീഫ് കോര്‍ഡിനേറ്റര്‍), മനു സുമിത്, നൗഷാദ് (ജീവകാരുണ്യം), ആമീന്‍, എലിസബത്ത്, സുപല്‍ (മീഡിയ), അലക്‌സ്, അസര്‍, സനോജ് (ഇവന്റ് കോര്‍ഡിനേറ്റര്‍), മഞ്ജു, അജിത കുമാരി (വനിത കോര്‍ഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു. ഡോ. ഹസ്സന്‍കുഞ്ഞി, അഷറഫ് എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളാണ്.

Share This Article
Leave a Comment
error: Content is protected !!