
വാഷിംഗ്ടണ്‍: ഇസ്രായേല്‍ ഖത്തറിലെ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ താന്‍ വഞ്ചിക്കപ്പെട്ടുവെന്നാണ് തോന്നിയതെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രധാന പ്രതിനിധിയും ചീഫ് നിഗോഷ്യേറ്ററുമായ സ്റ്റീവ് വിറ്റ്കോഫ്. സിബിഎസ് ടെലിവിഷന്‍ ചാനലിന്റെ 60 മിനിറ്റ്സ് പരിപാടിയേില് ട്രംപിന്റെ മരുമകനും മുന്‍ ഉപദേഷ്ടാവുമായ ജാരഡ് കുഷ്നറിനൊപ്പമായിരുന്നു വിറ്റ്കോഫിന്റെ അഭിമുഖം. ഗാസയിലെ യുദ്ധവിരാമ കരാര്‍ നടപ്പാക്കാനുള്ള ശ്രമങ്ങളില്‍ ഇരുവരും പങ്കെടുത്തിരുന്നു.

തനിക്കും ജാരഡിനും തങ്ങള്‍ വഞ്ചിക്കപ്പെട്ടതുപോലെ തോന്നിയെന്ന് എന്ന് വിറ്റ്കോഫ് പറഞ്ഞു.

ഖത്തര്‍ അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയാണെന്നും ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥന്റെ നിലപാട് സ്വീകരിച്ചതാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇസ്രയേലിന്റെ ദോഹയിലെ ആക്രമണം സംഘര്‍ഷം അവസാനിപ്പിക്കാന്‍ നടന്നിരുന്ന പരോക്ഷ ചര്‍ച്ചകള്‍ തകര്‍ത്തുവെന്നും വിറ്റ്കോഫ് ആരോപിച്ചു.
ഇസ്രായേലിന്റെ ആക്രമണം ചര്‍ച്ചാ പ്രക്രിയയെ ഗുരുതരമായി ബാധിച്ചു. ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി എന്നിവര്‍ ചര്‍ച്ചകളില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. പക്ഷേ, ഖത്തറിന്റെ വിശ്വാസം നഷ്ടപ്പെട്ടു. പിന്നീട് ഹമാസിനെ സമീപിക്കുക എന്നത് പ്രയാസമായിത്തീര്ന്നതായും അദ്ദേഹം പറഞ്ഞു.
ദോഹ വ്യോമാക്രമണത്തിന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് അനുമതി നല്‍കിയതെന്ന് അന്ന് ട്രംപ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രസ്താവിച്ചിരുന്നു. തുടര്‍ന്ന്, ഇസ്രയേലും ഹമാസും ട്രംപ് അവതരിപ്പിച്ച 20-പോയിന്റ് സമാധാനപദ്ധതിയോട് യോജിച്ചു. ഇതില്‍ തടവുകാര്‍ക്കും ബന്ദികള്‍ക്കും വിടുതല്‍ നല്‍കുന്നതും രണ്ടുവര്‍ഷമായി നീണ്ടുനില്‍ക്കുന്ന സംഘര്‍ഷത്തിന് അവസാനം കുറിക്കുന്നതുമായ യുദ്ധവിരാമവും ഉള്‍പ്പെട്ടിരുന്നു.
ഈ മാസം വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ട്രംപിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നെതന്യാഹു ഖത്തര്‍ പ്രധാനമന്ത്രിയോട് ഫോണ്‍ മുഖേന ക്ഷമാപണം നടത്തിയിരുന്നു.

