
പയ്യന്നൂര്‍: കേളോത്ത് പ്രവര്‍ത്തിക്കുന്ന പാസ്പോര്‍ട്ട് വിതരണ കേന്ദ്രത്തിന്റെ മുന്പില് കൂട്ടിരിപ്പുകാര്‍ക്ക് ശക്തമായ മഴയും വെയിലും ഏല്‍ക്കാതിരിക്കാന്‍ അടിയന്തിരമായി വിശ്രമ കേന്ദ്രം നിര്‍മ്മിക്കാന്‍ രാമന്തളി രണ്ടാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി ശക്തമായി ആവശ്യപ്പെട്ടു.

വിദേശ നാടുകളില്‍ കാണുന്നതുപോലെ കേരളത്തില്‍ ആദ്യമായി കണ്ണൂര്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ ‘കാല്‍ടെക്സ് ബസ്സ് സ്റ്റോപ്പി’ല്‍ അതി നൂതനവും ശീതീകരിച്ചതുമായ ബസ്സ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചു ജനശ്രദ്ധ നേടിയിരുന്നു. പാസ്പോര്‍ട്ട് വിതരണ കേന്ദ്രത്തില്‍ വയോവൃദ്ധരും കൊച്ചു കുട്ടികളും വന്നാല്‍ ഏറെ ദുരിതം അനുഭവിക്കുന്ന അവസ്ഥയാണുള്ളത്.
അടിയന്തരമായും ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രസിഡണ്ട് കക്കുളത്ത് അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. അഫ്സല് രാമന്തളി സ്വാഗതം പറഞ്ഞു. കെ പി മുഹമ്മദ് സഅദ് ചര്‍ച്ച ഉദ്്ഘാടനം ചെയ്തു. സി എം അഷ്റഫ്, പി പി സുലൈമാന്‍ ഹാജി, എന്‍ പി കാസിം, കോച്ചന് അബ്ദുള്ള, ഇസ്മായില്‍ കരപ്പാത്ത്, ടി അബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു.
