
കൊച്ചി: വിയറ്റ്നാമില്‍ നിന്നും കടത്തിക്കൊണ്ടുവന്ന ആറരക്കടി രൂപയോളം മൂല്യമുള്ള ഹൈബ്രിഡ് കഞ്ചാവുമായി വയനാട് സ്വദേശി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയില്‍. അബ്ദുല്‍ സമദാണ് കസ്റ്റംസിന്റെ പിടിയിലായത്.

ബാങ്കോക്കില്‍ നിന്നും വിയറ്റ്നാം വഴി കൊച്ചിയിലെത്തിയ വിയറ്റ് ജെറ്റ് എയര്വേയ്സില് 6446 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് സമദ് എത്തിയത്. ഇതിന് വിപണിയില്‍ 6.4 കോടി രൂപ മൂല്യം വരും.

കൊച്ചി വിമാനത്താവള കസ്റ്റംസ് ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണര്‍ റോയ് വര്‍ഗീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയാണ് ക്സ്റ്റംസ് ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തത്.
ആറസ്റ്റ് ചെയ്ത പ്രതിയെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

