
ദുബൈ: മുസന്ദത്തിന്റെ തെക്കന്‍ ഭാഗത്ത് 4.6 തീവ്രതയുള്ള ഭൂകമ്പം അനുഭവപ്പെട്ടതായി യു എ ഇയിലെ നാഷണല്‍ സെന്റര്‍ ഓഫ് മീറ്റിയറോളജി (എന്‍ സി എം) അറിയിച്ചു.

യു എ ഇ സമയം വൈകുന്നേരം 4.40ന് സംഭവിച്ച ഭൂകമ്പം ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 5 കിലോമീറ്റര്‍ ആഴത്തില്‍ രേഖപ്പെടുത്തിയതായി എന്‍ സി എം വ്യക്തമാക്കി.
എന്‍ സി എം പ്രകാരം ഭൂകമ്പത്താല്‍ കാര്യമായ നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യു എ ഇയില്‍ നേരിയ നടുക്കം അനുഭവപ്പെട്ടെങ്കിലും മറ്റു ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

റാസ് അല്‍ ഖൈമയിലും ഫുജൈറയിലുമുള്ള ചില പ്രദേശങ്ങളില്‍ നടുക്കം അനുഭവപ്പെട്ടതായി താമസക്കാര്‍ സാമൂഹ്യമാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു.
