
ദോഹ: ഗള്‍ഫാര്‍ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് ചരിത്ര നേട്ടമായി 300-ാമത് മീറ്റിംഗ് റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടത്തി. ‘വളര്‍ച്ചയിലേക്ക് 300 പടവുകള്‍’ എന്ന പ്രമേയത്തില്‍ നടന്ന പരിപാടിയില്‍ നിരവധി പേര് പങ്കെടുത്തു.

ഗള്‍ഫാര്‍ അല്‍ മിസ്നാദ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സതീഷ് ജി.പിള്ളൈ, മുതിര്‍ന്ന മാനേജ്മെന്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ജീവനക്കാരുടെ വളര്‍ച്ചയ്ക്കും പരിശീലനത്തിനുമുള്ള കമ്പനിയുടെ പ്രതിബദ്ധത അദ്ദേഹം പ്രസംഗത്തില്‍ വ്യക്തമാക്കി.

ഡിസ്ട്രിക്ട് ഡയറക്ടര്‍ അലാര്മെല് മാംഗായി, ഡിസ്ട്രിക്ട് മെന്റര്‍ മന്‍സൂര്‍ മൊയ്തീന്, ക്ലബ്ബ് ഗ്രോത്ത് ഡയറക്ടര്‍ ഈമാന്‍ സലാമ, ഡിവിഷന് എ ഡയറക്ടര്‍ നിവേദിത കേത്കര്‍, ഏരിയ 3 ഡയറക്ടര്‍ കെസിയ സദിവ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ക്ലബ് പ്രസിഡന്റ് ജോണ്‍ ഹെന്റി നന്ദി പറഞ്ഞു.

