
ഇന്ത്യയുടെ അഭിമാനത്തിന്റെ അടയാളമായിരുന്ന ചെങ്കോട്ട ആയിരുന്നു തീവ്രവാദികളുടെ ലക്ഷ്യം. ഫരിദാബാദില്‍ കണ്ടെത്തിയ സ്ഫോടകവസ്തുക്കള്‍ അതിന്റെ ഭാഗമായിരുന്നു. തിരക്കേറിയ സമയത്തുതന്നെ സ്ഫോടനം നടത്തി രാജ്യത്തെ അപമാനിക്കുകയായിരുന്നു ലക്ഷ്യം. പക്ഷെ സര്‍ക്കാരിന്റെ സമയോചിതമായ ഇടപെടലില്‍ സ്ഫോടനങ്ങള്‍ വ്യാപിച്ചില്ല.

ഫരീദാബാദ് സംഭവം യാദൃശ്ചികമല്ല. രാജ്യത്തിനെതിരെയുള്ള ആസൂത്രിത അക്രമമാണ്. 2900ഓളം കിലോഗ്രാം സ്ഫോടകവസ്തുക്കളാണ് ഒരു ഡോക്ടറുടെ വീട്ടില്‍വെച്ച് പിടിച്ചെടുത്തത്. സംഭവം യാദൃശ്ചികമല്ല, ആസൂത്രിതമാണ് എന്നതിലേക്ക് ഇത് വെളിച്ചം വീശുന്നു. മുന്‍കാലങ്ങളില്‍ ചെങ്കോട്ടയില്‍ തീവ്രവാദികള്‍ കടന്നിരുന്നെങ്കില്‍ ഇന്ന് രാജ്യം അതിനെ നേരത്തെ നേരിടുന്നു. മുര്‍ശിദാബാദില്‍ ബംഗ്ലാദേശ് അതിര്‍ത്തിക്കു സമീപം 150 ബോംബുകളാണ് പിടിക്കപ്പെട്ടത്.

ഗുജറാത്ത് റൈസിന് ഗൂഢാലോചന അത്തരത്തില്‍ ഒന്നായിരുന്നു. അത് എടിഎസ് നേരത്തെ തകര്‍ത്തു. ദാരിദ്ര്യമാണ് തീവ്രവാദത്തിന്റെ ഹേതു എന്ന മുന്‍സര്‍ക്കാരുകളുടെ അവകാശവാദം ഇല്ലാതാവുകയാണ്. ഇപ്പോള്‍ പിടിക്കപ്പെട്ടവരൊന്നും ദരിദ്രരല്ല. ഇഛാശക്തിയുള്ള സര്‍ക്കാരുകള്‍ക്കേ അതിനെ തടയാന്‍ കഴിയൂ.

