
ദോഹ: ഖത്തറില്‍ പകല്‍ നേരങ്ങളില്‍ മിതമായ കാലാവസ്ഥയും രാത്രികളില്‍ ശൈത്യവും പ്രതീക്ഷിക്കുന്ന കാലാവസ്ഥാ മാറ്റം സൂചിപ്പിക്കുന്ന അല്‍ ഘഫര്‍ നക്ഷത്രം ഉദിച്ചു. ശൈത്യകാലത്തിന്റെ വരവിനെയാണ് അല്‍ ഘഫര്‍ നക്ഷത്രം സൂചിപ്പിക്കുന്നത്.

ഖത്തര്‍ കാലാവസ്ഥാ വകുപ്പ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ഈ കാലഘട്ടം ഏകദേശം 13 ദിവസമാണ് നീണ്ടുനില്‍ക്കുക. ‘അല്‍-ഘഫര്‍ നക്ഷത്രത്തിന്റെ’ ഉദയത്തോടൊപ്പം കടലില്‍ ചുഴലിയും മഴമേഘങ്ങളുടെ രൂപീകരണവും ഉണ്ടാകും. ഈ സമയത്ത് പെയ്യുന്ന മഴയെ ബനാത് അല്‍-കമാ എന്നാണ് വിളിക്കുന്നത്.
