
ദോഹ: ഗള്‍ഫ് രാഷ്ട്രങ്ങളിലെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കായ പ്രവാസികള്‍ നേരിടുന്ന സാമൂഹിക- സാമ്പത്തിക- സാന്ത്വന മേഖലകളിലെ പ്രശ്നങ്ങളിന്മേലുള്ള ഐ സി എഫിന്റെ ഇടപെടല്‍ വളരെ ശ്ലാഘനീയമാണെന്നു കര്‍ണാടക സ്പീക്കര്‍ യു ടി ഖാദര്‍ അഭിപ്രായപ്പെട്ടു. ജി സി സി രാഷ്ട്രങ്ങളിനിന്നു പ്രസിദ്ധീകരിക്കുന്ന ഏക മലയാള മാസികയായ പ്രവാസി വായനയുടെ പ്രചാരണ ക്യാമ്പയിനിന്റെ ഭാഗമായി ഐ സി എഫ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

ഹൃസ്വ സന്ദര്‍ശനാര്‍ഥം ഖത്തറില്‍ എത്തിയ അദ്ദേഹത്തെ ഐ സി എഫ് നാഷണല്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് ശാഹ് ആയഞ്ചേരി, ഹ്യുമന്‍ റിസോഴ്സ് ഡവലപ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി പ്രസിഡണ്ട് അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി, മോറല്‍ എഡ്യൂക്കേഷന്‍ സെക്രട്ടറി ഫഖ്റുദ്ധീന്‍ പെരിങ്ങോട്ടുകര, മീഡിയ സെക്രട്ടറി നൗഷാദ് അതിരുമട തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
