
ലണ്ടന്‍: ടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുല്‍ റസാഖ് ഗുര്‍നയ്ക്ക് 2021ലെ സാഹിത്യനൊബേല്‍ പുരസ്‌കാരം.


സംസ്‌കാരങ്ങള്‍ക്കും ഭൂഖണ്ഡങ്ങള്‍ക്കുമിടയില്‍ ഗള്‍ഫ് അഭയാര്‍ത്ഥികള്‍ അനുഭവിക്കുന്ന കൊളോണിയലിസത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള സംഭാവനയ്ക്കാണ് പുരസ്‌കാരമെന്ന് നൊബേല്‍ സമിതി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. അഭയാര്‍ത്ഥികളുടെ വിഹ്വലതകളാണ് ഗുര്‍നയുടെ കൃതികളെ പ്രധാന ഇതിവൃത്തമെന്ന് പുരസ്‌കാര സമിതി ചൂണ്ടിക്കാട്ടി. മാതൃഭാഷയായ സ്വാലിഹിയിലാണ് ആദ്യമായി എഴുതിയിരുന്നത്. പിന്നീട് എഴുത്ത് ഇംഗ്ലീഷിലായി. എഴുത്തിന്റെ പരമ്പരാഗത ആഖ്യാനങ്ങളെ മറികടക്കാനും അദ്ദേഹത്തിനായെന്ന് സമിതി വിലയിരുത്തി.
