ശിശുദിനാഘോഷത്തിന്റെ ഭാഗമായി ഗ്രാന്‍ഡ് എക്‌സ്പ്രസ് കുട്ടികള്‍ക്കായി ആര്‍ട്ട് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: രാജ്യത്തെ മുന്‍നിര റീട്ടെയില്‍ ഗ്രൂപ്പായ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി പ്രത്യേക ആര്‍ട്ട് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു. ഖത്തര്‍ തമിഴ് സിങ്ക പെണ്‍കള്‍ അസോസിയേഷനുമായി സഹകരിച്ചു നടന്ന ഈ പരിപാടിയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ഏകദേശം എഴുപതോളം വിദ്യാര്‍ഥികള്‍ തങ്ങളുടെ മനോഹരമായ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചു.

city exchange

ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ പ്രമുഖ വ്യക്തികളോടൊപ്പം ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് സി ഇ ഒ ശരീഫ് ബി സി ചടങ്ങ് ഉദ്ഘാടനം ചെയ്തു. തിരക്കേറിയ പ്രവാസജീവിതത്തിലും കുട്ടികളുടെ ക്രിയാത്മകതയെ പരിപോഷിപ്പിക്കുന്ന ഇത്തരം പരിപാടികളില്‍ മാതാപിതാക്കള്‍ കാണിക്കുന്ന പിന്തുണയെ അദ്ദേഹം പ്രത്യേകിച്ച് അഭിനന്ദിച്ചു. കൂടാതെ കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തിയും പ്രോത്സാഹിപ്പിച്ചും കൊണ്ടുള്ള ഇത്തരം പരിപാടികള്‍ മുന്നോട്ടും തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലില്ലി ബട്ടര്‍ഫ്‌ളൈസിലെ കൊച്ചു കൂട്ടുകാരികളുടെ നൃത്താവതരണവും പരിപാടിയുടെ മാറ്റ് കൂട്ടി. ഇതോടൊപ്പം ദി ആര്‍ട്ട് ഓഫ് ക്രിയേറ്റീവ് ചില്‍ഡ്രന്‍ എന്ന വിഷയത്തില്‍ കോണ്‍സള്‍ട്ടന്റ് പീഡിയാട്രിഷനായ ഡോ. പ്രിയങ്ക മണി ക്ലാസ് കൈകാര്യം ചെയ്തു.

വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. കൂടാതെ ആര്‍ട്ട് ടീച്ചര്‍മാര്‍ക്കും ഡാന്‍സ് പെര്‍ഫോര്‍മര്‍മാര്‍ക്കും പ്രത്യേകം ആദരവും സമ്മാനവിതരണവും നടന്നു.

- Advertisement -
Ad image

പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഹൃദയപൂര്‍വ്വം നന്ദി അറിയിക്കുന്നതോടൊപ്പം ഇത്തരത്തിലുള്ള പരിപാടികള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് ഗ്രാന്‍ഡ് അധികൃതര്‍ വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!