ലിബറല്‍ ചിന്തകള്‍ സാമൂഹിക നാശത്തിന് വഴി തെളിക്കുന്നത് കരുതിയിരിക്കണം: ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി

Web Desk
1 Min Read

കുവൈത്ത് സിറ്റി: ലിബറലിസത്തിന്റെ ലേബല്‍ പതിച്ച് സാമൂഹികമായ കെട്ടുറപ്പിനെ അവതാളത്തിലാക്കാന്‍ പോന്ന പ്രതിലോമ ചിന്തകള്‍ നമ്മുടെ സാമൂഹിക പരിസരങ്ങളില്‍ സമര്‍ഥമായി ഒളിച്ചു കടത്തപ്പെടുന്നുണ്ടെന്നും അതിനെതിരായി ജാഗ്രത കൈക്കൊള്ളേണ്ടതുണ്ടെന്നും പ്രമുഖ പ്രഭാഷകനും സുന്നി വോയ്‌സ് എഡിറ്ററുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി പ്രസ്താവിച്ചു. ലിബറല്‍ കാലത്തെ മതം: വിശ്വാസം, അനുഷ്ഠാനം, ആത്മാഭിമാനം എന്ന വിഷയത്തില്‍ ഐ സി എഫ് കുവൈത്ത് നാഷണല്‍ കമ്മിറ്റി അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

city exchange

ആരോഗ്യകരമായ സംവാദ സാധ്യതകള്‍ തേടുന്നതിന് പകരം പ്രകൃതിയോടും കാലത്തോടും യോജിക്കും വിധം വ്യക്തമായ കാഴ്ച്ചപ്പാടുകള്‍ കൊണ്ട് സമൃദ്ധമായ ഇസ്ലാമിക മൂല്യങ്ങളെ അപഹസിച്ചു കയ്യടി നേടാന്‍ ശ്രമിക്കുന്നവരുടെ ഉദ്ദേശ്യം ഇസ്ലാം വിരുദ്ധതയുടെ അജണ്ട നടപ്പാക്കുന്നതിനു സാഹചര്യം ഒരുക്കുകയാണെന്ന് സമീപകാലത്തെ നിരവധി അനുഭവങ്ങളില്‍ നിന്ന് വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുക്തിഭദ്രവും ഏതു കാലത്തെയും അഭിസംബോധന ചെയ്യാനുള്ള ആശയ സമ്പുഷ്ടിയുമുള്ള പ്രത്യയശാസ്ത്രമാണ് വിശുദ്ധ ഇസ്ലാമെന്നും വിശ്വാസികളെ സംബന്ധിച്ചിടത്തോളം മുസ്ലിമായിരിക്കുക എന്നത് ആത്മാഭിമാനം പകര്‍ന്നു നല്‍കുന്ന ചരിത്രമേ ഉള്ളൂ എന്നും ഇബ്രാഹിം സഖാഫി കൂട്ടിച്ചേര്‍ത്തു.

അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് സഖാഫി ഉദ്ഘാടനം നിര്‍വഹിച്ചു.

- Advertisement -
Ad image

മര്‍കസ്, മഅദിന്‍ സ്ഥാപനങ്ങളുടെ 2026ലെ കലണ്ടര്‍ പ്രകാശനം സയ്യിദ് ഹബീബ് കോയ തങ്ങള്‍, ഹംസ പയ്യന്നൂര്‍, നാസര്‍ പെരുമ്പട്ട എന്നിവര്‍ ചേര്‍ന്നു നടത്തി.

അഹ്മദ് സഖാഫി കാവനൂര്‍, ശുകൂര്‍ മൗലവി, സയ്യിദ് സാദിഖ് തങ്ങള്‍, ഹൈദര്‍ അലി സഖാഫി സംബന്ധിച്ചു. സാലിഹ് കിഴക്കേതില്‍ സ്വാഗതവും റസാഖ് സഖാഫി നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!