
ദോഹ: നവംബര്‍ 28ന് ഏഷ്യന്‍ ടൗണ്‍ സ്‌റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന വേടന്‍ ലൈവ് ഇന്‍ ഖത്തര്‍ തിയ്യതി മാറ്റി. വേടന്‍ അസുഖബാധിതായതിനെ തുടര്‍ന്നാണ് തിയ്യതി മാറ്റിയത്. പരിപാടി ഡിസംബര്‍ 12ന് വൈകിട്ട് ആറു മണിക്ക് ഏഷ്യന്‍ ടൗണ്‍ ആംഫി തിയേറ്ററില്‍ അരങ്ങേറുമെന്ന് മെഹറാസ് മീഡിയയും ദോഹ സ്റ്റേജും അറിയിച്ചു.

