കീം ആര്‍കിടെക്ചറില്‍ രണ്ടാം റാങ്കിലെത്തിയ ത്രില്ലില്‍ അംറീന്‍

Web Desk
1 Min Read

കോഴിക്കോട്: കീം ആര്‍കിടെക്ചറില്‍ രണ്ടാം റാങ്കിലെത്തിയതിന്റെ ത്രില്ലിലാണ് കുഞ്ഞുനാള്‍ മുതല്‍ നന്നായി വരയ്ക്കുന്ന അംറീന്‍. കോഴിക്കോട് പള്ളിക്കണ്ടിയിലെ കുടുംബമാണ് അംറീന്‍. കാര്യമായ പരിശീലനമൊന്നും നേടാതെ എഴുതിയ പരീക്ഷ എളുപ്പമായിരുന്നെങ്കിലും അംറീനും ഈ ഉന്നതവിജയം സര്‍പ്രൈസായെന്ന് കുടുംബം പറയുന്നു.

city exchange

ഖത്തറില്‍ എന്‍ജിനീയറായ ഇഷ്‌കന്തര്‍ മാമുവിന്റെയും അനീസയുടെയും മകള്‍ ഇപ്പോള്‍ ഖത്തറിലാണ്. ഖത്തര്‍ എം ഇ എസ് ഇന്ത്യന്‍ സ്‌കൂളില്‍ പഠിച്ച അംറീന്‍ നാട്ടിലെത്തി പരീക്ഷ എഴുതി മടങ്ങുകയായിരുന്നു. ചെറുപ്പത്തിലെ നന്നായി വരയ്ക്കുന്ന അംറീന്റെ ഭാവി ഈ മേഖലയിലേക്കായിരുക്കുമെന്ന് മാതാപിതാക്കള്‍ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. 10-ാം ക്ലാസിലും പ്ലസ്ടുവിനും ഫുള്‍ എ പ്ലസ് നേടിയ അംറീനും പിതാവിന്റെ പാത തന്നെ തിരഞ്ഞെടുക്കുകയായിരുന്നു.

കേരളത്തില്‍ ഉപരി പഠനം നടത്താനാണ് അംറീന് താത്പര്യം. ഇതിനായി ഉടന്‍ നാട്ടിലെത്തുമെന്നും ബന്ധുക്കള്‍ അറിയിച്ചു. അംറീന് ഇളയ രണ്ടു സഹോദരന്‍മാരും ഒരു സഹോദരിയുമുണ്ട്. ഇവരും ഖത്തര്‍ എം ഇ എസ് ഇന്ത്യന്‍ സ്‌കൂളിലാണ് പഠിക്കുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!