
മനാമ: കേരളത്തില്‍ മത ഭൗതിക വിദ്യാഭ്യാസ ശംഗത്ത് മികച്ച മാതൃക സൃഷ്ടിച്ച കാരന്തൂര്‍ മര്‍കസ് സ്ഥാപനങ്ങളുടെ പ്രചരണാര്‍ഥം മര്‍ക്കസ് ബഹ്റൈന്‍ ചാപ്റ്റര്‍ കമ്മിറ്റി പുറത്തിറക്കിയ 2026ലെ ബഹുവര്‍ണ്ണ കലണ്ടര്‍ പ്രകാശനം ചെയ്തു.

മര്‍കസ് ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡണ്ട് അഡ്വ. എം സി അബ്ദുല്‍ കരീം ഹാജി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഐ സി എഫ് ഇന്റര്‍നാഷണല്‍ ഡപ്യൂട്ടി പ്രസിഡണ്ട് കെ സി സൈനുദ്ധീന്‍ സഖാഫി, സുലൈമാന്‍ ഹാജി എന്നിവര്‍ ചേര്‍ന്ന് പ്രകാശന കര്‍മം നിര്‍വ്വഹിച്ചു.

അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍, ഉസ്മാന് സഖാഫി, അബ്ദുസ്സമദ് കാക്കടവ്, ഉസ്മാന് സുലൈമാന്‍, ഷംസുദ്ധീന് പൂക്കയില്‍, യൂസുഫ് അഹ്സനി എന്നിവര്‍ സംബന്ധിച്ചു. മര്‍കസ് ചാപ ചാപ്റ്റര്‍ സിക്രട്ടറി അബ്ദു റഹീം സഖാഫി സ്വാഗതവും ഷംസുദ്ദീന് സഖാഫി നന്ദിയും പറഞ്ഞു.
