
ദോഹ: വിവ ഫെസ്റ്റ് 26 വോളിബോള്‍ ടൂര്‍ണമെന്റ് മാള്‍ ഓഫ് ഖത്തര്‍ ഷെര്‍ബോണ്‍ സ്‌കൂളില്‍ 26ന് ഉച്ചക്ക് രണ്ട് മണിക്ക് നടക്കും. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന മത്സരത്തിന്റെ ജേഴ്‌സി ലോഞ്ച് മര്‍സ ജനറല്‍ മാനേജര്‍ ഹാരിസ് ഖാദര്‍ ഉള്‍പ്പെടെ വിവിധ സ്ഥാപന മേധാവികള്‍ നിര്‍വഹിച്ചു.

വടകര ഇസ്‌ലാമിക് വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന വിവ ഫെസ്റ്റ് 26 ജേഴ്‌സി ലോഞ്ച് ചടങ്ങില്‍ പ്രസിഡന്റ് ഷുക്കൂര്‍ മണപ്പുറത്ത്, സെക്രട്ടറി മുസമ്മില്‍ ട്രഷറര്‍ മുഖ്താര്‍ വി, സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ഫൈസല്‍ എം എം, ഷാനവാസ് എം, കുഞ്ഞമ്മദ് കാപ്പന്‍, അഡൈ്വസറി ബോര്‍ഡ് അംഗം തയ്യിബ് എം വി, ജാബിര്‍ മസ്‌റാട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
